ആരോഗ്യത്തിന് പഴങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ പലതരത്തിലുളള പഴങ്ങള്‍ നിത്യവും കഴിക്കാറുമുണ്ട്.
എന്നാല്‍ ശരിയായ രീതിയില്‍ കൃത്യമായ സമയത്തായിരിക്കണം പഴങ്ങള്‍ കഴിക്കേണ്ടത്. എങ്കില്‍ മാത്രമെ അതിന്റെ ഗുണങ്ങള്‍ നമുക്ക് ലഭിക്കുകയുളളൂ. ആയുര്‍വ്വേദത്തില്‍ പഴങ്ങള്‍ കഴിക്കേണ്ട കൃത്യമായ രീതികളെക്കുറിച്ച് പറയുന്നുണ്ട്. അത്തരം ചില കാര്യങ്ങളിലേക്ക്.
ഭക്ഷണശേഷം പഴങ്ങള്‍
ദിവസത്തിന്റെ ഏതുസമയത്തായാലും ഭക്ഷണശേഷം ഉടനടി പഴങ്ങള്‍ കഴിക്കുന്നത് നല്ലതല്ലെന്ന് ആയുര്‍വ്വേദം പറയുന്നു. രണ്ട് മണിക്കൂറെങ്കിലും കഴിയാതെ പഴങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണം ശരിയായി ദഹിക്കാതിരിക്കാന്‍ കാരണമാകും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. അസിഡിറ്റി, വയറെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായേക്കും. അതുപോലെ പഴങ്ങളില്‍ അടങ്ങിയ വിറ്റാമിനുകള്‍ ശരീരത്തിന് ലഭിക്കാനും ചെറിയ ഇടവേള ആവശ്യമാണ്.
മധുരമില്ലാത്ത പഴങ്ങള്‍
മധുരമില്ലാത്ത പഴങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. അസിഡിക് അംശമുളള പഴങ്ങള്‍ പാലിനൊപ്പം ചേര്‍ക്കുന്നത് പാലിന്റെ ഗുണങ്ങള്‍ പോലും ഇല്ലാതാക്കും. ഉദാഹരണായി വാഴപ്പഴം പാലിനൊപ്പം കഴിക്കുന്നത് ഗുണകരമല്ല.
രാവിലെ പഴങ്ങള്‍ കഴിക്കാം
പഴങ്ങള്‍ കഴിക്കാന്‍ ഏറ്റവും യോജിച്ച സമയം രാവിലെയാണ്. സിട്രസ് അടങ്ങിയ പഴങ്ങളൊഴികെ ബാക്കിയെല്ലാം വെറും വയറ്റിലും കഴിക്കാം. പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിനും നല്ലതാണ്.
പച്ചക്കറികള്‍ക്കൊപ്പം പഴങ്ങള്‍
പാചകം ചെയ്ത ഭക്ഷണത്തിനൊപ്പം പച്ചയായ ഭക്ഷണം കഴിക്കുന്നതും ദോഷകരമാണെന്ന് ആയുര്‍വ്വേദം പറയുന്നു. പഴങ്ങള്‍ പച്ചക്കറികള്‍ പോലെ പാചകം ചെയ്തല്ല നാം കഴിക്കാറുളളത്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ല. ഇവ രണ്ടിന്റെയും ദഹനസമയത്തിലും വ്യത്യാസങ്ങളുണ്ട്.
പാക്കറ്റിലാക്കിയുളള ജ്യൂസുകള്‍
പഴങ്ങളുടെ ജ്യൂസുകള്‍ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പാക്കറ്റിലും കാനിലുമാക്കി കിട്ടുന്ന ജ്യൂസുകളില്‍ കൃത്രിമമായി മധുരവും മറ്റും ചേര്‍ത്തിട്ടുണ്ടാകും. ആയുര്‍വ്വേദ പ്രകാരം പഴങ്ങളുടെ നീരുകള്‍ ഉണ്ടാക്കിയയുടന്‍ കുടിക്കണം. അല്ലാത്തപക്ഷം അതിലടങ്ങിയ പോഷകങ്ങള്‍ നഷ്ടപ്പെടും.
സീസണ്‍ അനുസരിച്ച് കഴിക്കാം
ഏതുതരം പഴങ്ങളായാലും അതാത് സീസണില്‍ കിട്ടുന്നവ കൂടുതല്‍ കഴിക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിന് മുമ്പ്
ഭക്ഷണത്തിന് ഒരു മണിക്കൂറെങ്കിലും മുമ്പ് പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങള്‍ ദഹിക്കാന്‍ അധികം സമയമൊന്നും ആവശ്യമില്ല.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :
https://malayalam.krishijagran.com/farming/fruits/fruits-and-flavors-are-different/