Updated on: 4 October, 2020 9:19 AM IST
കൊളസ്ട്രോൾ കുറക്കാൻ ഭക്ഷണം പാകം ചെയ്യുമ്പോൾ നമുക്ക് സൂര്യകാന്തി എണ്ണ ഉപയോഗിക്കാവുന്നതാണ്.

കൊളസ്ട്രോൾ നമ്മുടെ ജീവിത രീതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. ഇത് ജീവിതത്തിൽ വലിയ ഒരളവിൽ തന്നെ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.  നമ്മുടെ ജീവിതരീതിയും ഭക്ഷണരീതിയുമാണ് കൊളെസ്റ്റെറോൾ അടക്കമുള്ള പല രോഗങ്ങൾക്കും കാരണമാകുന്നത്.     ഈ ഡയറ്റ് ഫോളോ ചെയ്യുന്നതിലൂടെ കൊളെസ്റ്ററോളിൻറെ അളവ് നിലനിർത്താൻ കഴിയും.

സൂര്യകാന്തി എണ്ണ

സൂര്യകാന്തി എണ്ണ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പലപ്പോഴും അറിയാതെയാണ് പലരും വെളിച്ചെണ്ണക്ക് പുറകേ പോവുന്നത്. ആരോഗ്യത്തിന് സഹായിക്കുന്ന ഈ എണ്ണയ്ക്ക് പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല കൊളസ്ട്രോൾ കുറക്കാൻ ഭക്ഷണം പാകം ചെയ്യുമ്പോൾ നമുക്ക് സൂര്യകാന്തി എണ്ണ ഉപയോഗിക്കാവുന്നതാണ്.

മത്സ്യം

മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാൽ വറുത്ത മൽസ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല  കൊളസ്ട്രോൾ കുറക്കാൻ വേണ്ടി മത്സ്യം കറി വെച്ച് കഴിക്കാന്‍ ശ്രമിക്കുക.  

സോയഫുഡ്

സോയാഫുഡുകള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതിലുള്ള പ്രോട്ടീന്‍ ആണ് കൊളസ്‌ട്രോളിനെ നിയന്ത്രണ വിധേയമാക്കുന്നത്. 15 ഗ്രാം സോയ ദിവസവും കഴിച്ചാല്‍ മതി. ഇത് ചീത്ത കൊളസ്‌ട്രോളിനെ അതിവിദഗ്ധമായി പുറന്തള്ളും. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നു

നട്‌സ്നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

നട്‌സ്

നട്‌സ് ഉപയോഗിക്കുന്നവരിലും അല്‍പം ആശ്വാസം കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ ലഭിക്കും. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ E എന്നിവ ധാരാളം നട്‌സില്‍ ഉണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

ഓട്‌സ്

ഫൈബർ ധാരാളം അടങ്ങിയിരിക്കുന്ന ഓട്സ് ആരോഗ്യത്തിന് നല്ലതാണ്. ഓട്‌സ് ശീലമാക്കുന്നതും കൊളസ്‌ട്രോള്‍ ഉള്ളവരില്‍ നല്ലതാണ്. ഓട്‌സ് കഴിക്കുന്നത് കൊണ്ട് ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും ശരീരത്തിന് ആവശ്യമുള്ള കൊളസ്‌ട്രോള്‍ ഉണ്ടാവുകയും ചെയ്യും.

പച്ചക്കറികള്‍ കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പച്ചക്കറികൾ. ഇത് ധാരാളം കഴിക്കുന്നത് ശീലമാക്കുക. ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും ചീത്ത കൊളസ്‌ട്രോളിനെ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

പഴങ്ങൾ

കൊളസ്ട്രോൾ കുറക്കാൻ പലപ്പോഴും പഴങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് സ്ഥിരമായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭക്ഷണപ്രിയർക്ക് ഒരു സന്തോഷ വാർത്ത - കീറ്റോ ഡയറ്റ്.

#Food#Health#Oil#Krishi#FTB#Krishijagran

English Summary: Follow this diet to reduce your cholesterol-kjmnoct420
Published on: 04 October 2020, 08:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now