ഉറക്കക്കുറവ് മൂലം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. ഉറക്കകുറവിന് പ്രധാന കാരണം ഇന്നത്തെ ജീവിതശെെലിയും ഭക്ഷണരീതിയുമാണ്. ഇന്ന് ധാരാളം ആളുകൾ ഈ പ്രശ്‌നത്തിന് അടിമയാണ്. രാത്രിയിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ ഉറക്കത്തെ കെടുത്താൻ സഹായിക്കുന്നവയാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം.
- രാത്രിയിൽ കഫീൻ അടങ്ങിയ കാപ്പി, ചായ, എനർജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. കഫീൻ ഉറക്കകുറവിന് കാരണമാകുന്നു.
- രാത്രിയിൽ എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോൾ, ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: കഫീന്‍ കൂടുതൽ കഴിക്കുമ്പോഴാണ്ടാകുന്ന ദോഷഫലങ്ങൾ
- വറുത്ത ഭക്ഷണസാധനങ്ങൾ, ചീസുകൾ എന്നിവ പോലെ ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും.
- മധുര പദാർത്ഥങ്ങൾ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
- തണുത്ത ഭക്ഷണം, ഐസ്ക്രീം, തൈര് എന്നിവയെല്ലാം രാത്രി സമയത്ത് ഒഴിവാക്കേണ്ടവയാണ്.