Updated on: 14 July, 2022 6:13 PM IST
Diet for Asthma patients

നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ആസ്ത്മ രോഗത്തിന് കാരണമാകാറുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍, ഫ്‌ലേവനോയ്ഡുകള്‍, മഗ്നീഷ്യം, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവർക്ക് ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്നും പറയപ്പെടുന്നു. ഈ ഭക്ഷണങ്ങള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആസ്ത്മയുള്ളവർക്ക് താഴെ പറയുന്ന ഭക്ഷണക്രമങ്ങൾ ചെയ്‌തുനോക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയെ എങ്ങനെ പ്രതിരോധിക്കാം?

* പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ്. കിവി, സ്‌ട്രോബെറി, തക്കാളി, ബ്രൊക്കോളി, ക്യാപ്സിക്കം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്.

*  ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പാല്‍, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നവരാണോ നിങ്ങൾ?

* പല ഭക്ഷ്യവസ്തുക്കളിലും സള്‍ഫൈറ്റുകള്‍ പ്രിസര്‍വേറ്റീവുകളായി ഉപയോഗിക്കാറുണ്ട്. സള്‍ഫൈറ്റുകള്‍ പലരിലും ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍, വൈന്‍, ഡ്രൈ ഫ്രൂട്ട്സ്, അച്ചാറുകള്‍, ചെമ്മീന്‍ തുടങ്ങിയ സള്‍ഫൈറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

* ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന അലര്‍ജികള്‍ പലപ്പോഴും ആസ്ത്മയ്ക്ക് കാരണമാകുകയും ചുമയ്ക്കും തുമ്മലിനും ഇടവരുത്തുകയും ചെയ്യാറുണ്ട്. ഈ അലര്‍ജി കാരണം ശ്വാസംമുട്ടലും അനുഭവപ്പെടുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ കാൽസ്യത്തിൻറെ കുറവ് നികത്താം

* നട്ട്‌സും സീഡ്സും ആരോഗ്യത്തിന് നല്ലതാണ്. ഇവ ആസ്ത്മ തടയാന്‍ സഹായിക്കും. ഇവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇയില്‍ ടോക്കോഫെറോള്‍ എന്നറിയപ്പെടുന്ന ഒരു രാസ സംയുക്തം ഉണ്ട്. ഇത് ആസ്ത്മ രോഗികളിലെ ചുമയും ശ്വാസതടസ്സവും കുറയ്ക്കാന്‍ സഹായിക്കുന്നു.

* ആസ്മയുള്ള കുട്ടികളുടെ രക്തത്തില്‍ വിറ്റാമിന്‍ എയുടെ അളവ് താരതമ്യേന കുറവായിരിക്കും. ഇലക്കറികള്‍, ചീര, കാരറ്റ്, ബ്രോക്കോളി, മധുരക്കിഴങ്ങ് എന്നിവ വിറ്റാമിന്‍ എയുടെ മികച്ച ഉറവിടങ്ങളാണ്.

English Summary: Food which are recommended for people with Asthma
Published on: 14 July 2022, 05:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now