Updated on: 26 June, 2023 4:38 PM IST
Foods that will improve blood circulation

ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും അനുകൂലമായ രക്തപ്രവാഹം ലഭിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ചില ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരത്തിലെ രക്തപ്രവാഹവും രക്തചംക്രമണവും വർദ്ധിക്കുന്നു.

ശരീരത്തിലെ രക്തപ്രവാഹവും രക്തചംക്രമണവും വർദ്ധിപ്പിക്കാൻ കഴിയുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയാം...

രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

മാതളനാരങ്ങ:

മാതളനാരങ്ങയിലെ ചുവന്ന രത്നങ്ങൾ ശരീരത്തിന് വളരെ മികച്ചതാണ്, രുചിയിൽ മാത്രമല്ല ഗുണത്തിൽ മുന്നിലാണ് ഇവ. മാതളനാരങ്ങയിൽ പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളും നൈട്രേറ്റുകളാൽ സമൃദ്ധമാണ്. ഈ ശക്തമായ സംയുക്തങ്ങൾ ശരീരത്തിൽ ഒരു വാസോഡിലേറ്ററ്ററിനെ പോലെ പ്രവർത്തിക്കുന്നു, അതായത് ഇവ രക്തക്കുഴലുകളെ വിശാലമാക്കാൻ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസ് കഴിച്ചാലും, മാതളനാരങ്ങ പഴം മാത്രമായി കഴിച്ചാലും ഈ പഴത്തിന് ശരീരത്തിലെ രക്തപ്രവാഹത്തിൽ അത്ഭുതമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

ബീറ്റ്റൂട്ട്:

ബീറ്റ്റൂട്ട് ശരീരത്തിന് നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യാൻ കഴിയുന്ന നൈട്രേറ്റുകളുടെ ഒരു മികച്ച ഉറവിടമാണ്.
നൈട്രിക് ഓക്സൈഡ് ശരീരത്തിൽ രക്തക്കുഴലുകളെ വിശ്രമിക്കുന്നതിനും, വികസിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതിനാൽ, ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ചേർക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.

ഇലക്കറികൾ:

ചീര, മുരിങ്ങ തുടങ്ങിയ ഇലക്കറികൾ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ്, മാത്രമല്ല ഇത് നൈട്രേറ്റുകളാൽ സമ്പന്നവുമാണ്. ഈ നൈട്രേറ്റുകൾ ശരീരത്തിലെ രക്തക്കുഴലുകൾ വിശാലമാക്കുകയും ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നു. അതിനാൽ, ഇലക്കറികൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിന് നല്ലതാണ്.

വെളുത്തുള്ളി:

വെളുത്തുള്ളിയിൽ അലിസിൻ എന്ന് വിളിക്കുന്ന സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തെയും രക്തചംക്രമണത്തെയും പിന്തുണയ്ക്കുന്ന ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകൾ ഇവയിൽ നിറഞ്ഞിരിക്കുന്നു, ഇത് ശരീരത്തിന് ആവശ്യമുള്ളപ്പോൾ രക്തക്കുഴലുകൾ വികസിക്കുമെന്ന് ഉറപ്പാക്കുന്നു.

കറുവപ്പട്ട:

ഭക്ഷണങ്ങൾക്ക് മനോഹരമായ സുഗന്ധം നൽകുന്നതിനു പുറമേ, കറുവപ്പട്ടയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തിൽ രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്തുന്നതിലൂടെ, കറുവപ്പട്ട ശരീരത്തിൽ ഒരു അനുകൂലമായ രക്തചംക്രമണം ഉറപ്പാക്കാൻ സഹായിക്കുന്നു. അതിനാൽ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗത്തിനായി ഭക്ഷണങ്ങളിൽ കുറച്ച് കറുവപ്പട്ട ചേർക്കാൻ ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഉന്മേഷദായകമായ പാനീയങ്ങൾ

Pic Courtesy: Pexels.com

English Summary: Foods that will improve blood circulation
Published on: 26 June 2023, 03:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now