Updated on: 31 March, 2024 12:20 AM IST
Foods to Avoid in the Breakfast

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പ ഭക്ഷണമാണ് അന്നത്തെ പ്രഭാതഭക്ഷണം. അതിനാൽ ഈ ഭക്ഷണം  ആരോഗ്യത്തിന് മികച്ചതായിരിക്കണം.  പ്രഭാത ഭക്ഷണ സമയത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.  പ്രഭാത ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിനെ ബാധിക്കുന്നതാണെങ്കില്‍ അത് പൂര്‍ണമായും  ഒഴിവാക്കേണ്ടതുണ്ട്. ഇത് പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയാണ് ഉണ്ടാക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം:

- ജ്യൂസിൽ ധാരാളമായി വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ഫൈറ്റോകെമിക്കല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു, എന്നാൽ ചില ആളുകള്‍ക്ക് പഴങ്ങൾ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.  ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ജ്യൂസ് കഴിക്കരുത്.

- മൈദയും പഞ്ചസാരയും കൊണ്ട് നിർമ്മിച്ച പേസ്ട്രികള്‍ ആരോഗ്യത്തിന് നന്നല്ല. ഇതില്‍ പോഷകങ്ങള്‍ കുറവാണ് എന്ന് മാത്രമല്ല ഇവ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് പോലുള്ളവ ഇവയില്‍ കൂടുതലാണ്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ തടി കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇവ പ്രഭാതഭക്ഷണങ്ങളിൽ നിന്നും ഒഴിവാക്കുക. 

- മിഠായി കഴിക്കുന്നത് എനര്‍ജി കൂട്ടുമെങ്കിലും ഇവയില്‍ പഞ്ചസാര, സംസ്‌കരിച്ച കൊഴുപ്പുകള്‍, പ്രിസര്‍വേറ്റീവുകള്‍, ഫ്‌ലേവര്‍ എന്‍ഹാന്‍സറുകള്‍ എന്നിവ പോലുള്ള അഡിറ്റീവുകള്‍ കൂടുതലാണ്. ഇത് അനാരോഗ്യം ഉണ്ടാക്കും.

- യോഗര്‍ട്ട് പ്രഭാതഭക്ഷണത്തിന് യോഗര്‍ട്ട് തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ഒന്നായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ഇതിലുള്ള പഞ്ചസാര അല്ലെങ്കില്‍ ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, കൃത്രിമ സുഗന്ധങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ നിങ്ങളെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. പ്ലെയിന്‍ യോഗര്‍ട്ട് ഒരു മികച്ച ഓപ്ഷനാണ്. എന്നാല്‍ ഫ്‌ളേവറുകള്‍ ധാരാളം അടങ്ങിയ യോഗര്‍ട്ടുകള്‍ നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

- ഓട്സ് പഴയ രീതിയിലുള്ള ഓട്സ് നമുക്ക് ഇന്ന് ലഭ്യമാണ്. എന്നാല്‍ മധുരം ധാരാളം അടങ്ങിയ ഓട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇവയിലുള്ള പോഷകങ്ങള്‍ എല്ലാം നീക്കം ചെയ്തതിന് ശേഷമാണ് ഓട്‌സ് ഇത്തരത്തില്‍ എത്തുന്നത്. പ്രോസസ്സ് ചെയ്ത് ലഭിക്കുന്ന ഓട്‌സ് അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് പരമാവധി ഇവ ഒഴിവാക്കാന്‍ പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റ് സമയം ശ്രദ്ധിക്കണം.

English Summary: Foods to Avoid in the Breakfast
Published on: 31 March 2024, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now