മധുരക്കിഴങ്ങ്, കിഴങ്ങുവർഗ്ഗങ്ങളിൽ തന്നെ വളരെ പോഷകങ്ങൾ നിറഞ്ഞ കിഴങ്ങാണ്. രാജ്യത്തു, വർഷം മുഴുവനും കൃഷി ചെയ്യുന്ന ഒരു കിഴങ്ങു വർഗമാണ് മധുരക്കിഴങ്ങ്. ഒരു വ്യക്തിയിൽ നിത്യനെയുള്ള വിറ്റാമിൻ എയുടെ ആവശ്യത്തിന്റെ 400% മധുരക്കിഴങ്ങ് കഴിക്കുന്നത് വഴി ആരോഗ്യത്തിന് ലഭ്യമാവുന്നു. ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും, അതുപോലെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ശരീരത്തിൽ എത്തുന്ന അണുക്കൾക്കെതിരെ പോരാടാൻ ഇത് സഹായിക്കുന്നു. ഇത് കഴിക്കുന്നത്, വ്യക്തിയുടെ പ്രത്യുത്പാദന വ്യവസ്ഥയ്ക്കും, അതോടൊപ്പം ഹൃദയം, വൃക്കകൾ തുടങ്ങിയ അവയവങ്ങൾക്കും നല്ലതാണ്. കരോട്ടിനോയിഡുകൾ എന്നറിയപ്പെടുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ മധുരക്കിഴങ്ങുകൾക്ക് സമ്പന്നമായ നിറം നൽകുന്നു. കരോട്ടിനോയിഡുകളും ആന്റിഓക്‌സിഡന്റുകളും, ശരീരത്തിലെ കോശങ്ങളെ ദൈനംദിന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങൾ:
മധുരക്കിഴങ്ങിൽ അടങ്ങിയ പോഷകങ്ങളുടെ അളവ് കാരണം ഇതിനെ സൂപ്പർഫുഡ് എന്ന് വിളിക്കുന്നു.
കാൻസർ:
മധുരക്കിഴങ്ങിലെ കരോട്ടിനോയിഡുകൾ ശരീരത്തിൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നു. പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങിൽ അടങ്ങിയ ആന്തോസയാനിൻ എന്ന പ്രകൃതിദത്ത സംയുക്തം ഉയർന്ന അളവിൽ കാണപ്പെടുന്നു, ഇത് വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
പ്രമേഹം:
മധുരക്കിഴങ്ങിലെ സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. വേവിച്ച മധുരക്കിഴങ്ങിൽ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്, അതായത് ഉയർന്ന ജിഐ ഭക്ഷണങ്ങൾ പോലെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല.
ഹൃദ്രോഗം:
മധുരക്കിഴങ്ങ് ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന 'മോശം' കൊളസ്ട്രോൾ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു, ഇത് ശരീരത്തിലുണ്ടാവുന്ന ഹൃദയപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മാക്യുലർ ഡീജനറേഷൻ:
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ നേത്രരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു, ഇത് കാഴ്ച നഷ്ടപ്പെടാനുള്ള ഏറ്റവും സാധാരണമായ ഒരു കാരണമായി അറിയപ്പെടുന്നു.
അമിതവണ്ണം:
പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് ശരീരത്തിലെ വീക്കം കുറയ്ക്കാനും, കൊഴുപ്പ് കോശങ്ങൾ വളരാതിരിക്കാനും സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിലക്കടല കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമം !
Pic Courtesy: Pexels.com