Updated on: 3 April, 2023 2:21 PM IST
For reducing fat in body, use curry leaves

കറിവേപ്പില ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഒരു ഉറവിടമാണ്, കൂടാതെ ഇതിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന കറിവേപ്പില, ഇത് ചേർക്കുന്ന ഭക്ഷണ വിഭവങ്ങളുടെ സ്വാദിനെ വളരെയധികം വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരത്തിലെ ഗുരുതരമായ ആരോഗ്യ ഗുണങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം, ശരീരത്തിൽ ഉണ്ടാവുന്ന ബാക്ടീരിയ അണുബാധയ്ക്കും എതിരെ പോരാടാൻ സഹായിക്കുന്നു.  

കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ:

1. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു:

കറിവേപ്പിലയുടെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കാർബസോൾ ആൽക്കലോയിഡുകൾ എന്ന കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ഒരു പ്രേത്യക സംയുക്തം പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുകയും, അമിതവണ്ണത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകൾ, കൊളസ്‌ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

2. മോണിംഗ് സിക്‌നെസ്(Morning sickness) ചികിത്സിക്കാൻ സഹായിക്കുന്നു:

കറിവേപ്പിലയ്ക്ക് കാർമിനേറ്റീവ് പ്രോപ്പർട്ടി ഉണ്ട്, അതായത് അവ ഗ്യാസ്, വയറുവേദന, വായുവിൻറെ ചികിത്സ, ദഹനത്തെ സഹായിക്കുന്നു. ദഹനക്കേടാണ് മോണിംഗ് സിക്‌നെസിനും ഓക്കാനത്തിനും പ്രധാന കാരണം. ഗർഭിണികൾക്ക് ഇത് കഴിക്കാവുന്നതാണ്.

3. ചർമ്മത്തിലെ മുറിവുകൾ സുഖപ്പെടുത്തുന്നു:

കറിവേപ്പിലയ്ക്ക് ധാരാളമായി ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ, ഇവയുടെ പേസ്റ്റ് പൊള്ളൽ, ചതവ്, ചർമ്മത്തിലെ പൊള്ളൽ എന്നിവയിൽ പുരട്ടാൻ നല്ലതാണ്. കറിവേപ്പില അരച്ച പേസ്റ്റ്, തേനീച്ച കുത്തുമ്പോഴും, വിഷമുള്ള ഇഴജന്തുക്കളുടെ കടിയിലും പോലും സഹായകരമാണ്. ഇതുകൂടാതെ, വായിലെ അൾസർ ചികിത്സിക്കാനും ഇത് സഹായിക്കുന്നു.

4. കൊളസ്ട്രോൾ കുറയ്ക്കുന്നു:

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബസോൾ ആൽക്കലോയിഡുകൾ കൊളസ്ട്രോളിന്റെ ഓക്സീകരണത്തെ പൂർണമായും തടയുന്നു, ഇത് ചീത്ത കൊളസ്ട്രോൾ അതായത് എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത തടയുന്നു.

5. ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പോരാടുന്നു:

ഇ.കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധയ്‌ക്കെതിരെ കറിവേപ്പില ശക്തമായി പ്രവർത്തിക്കുന്നു എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കാർബസോൾ ആൽക്കലോയിഡുകളും, മറ്റൊരു സംയുക്തവും ലിനലൂൾ ഫ്രീ റാഡിക്കലുകളെയും ഹാനികരമായ ബാക്ടീരിയകളെയും നശിപ്പിക്കുമെന്ന് അറിയപ്പെടുന്നു.

6. കരളിനെ സംരക്ഷിക്കുന്നു:

കാർബസോൾ ആൽക്കലോയിഡുകളും, ടാന്നിനുകളും എന്നറിയപ്പെടുന്ന സംയുക്തങ്ങൾ കരളിന് ഹെപ്പറ്റോപ്രൊട്ടക്റ്റീവ് പ്രഭാവം നൽകുന്നു. ഇത് ലിവർ സിറോസിസിന്റെ പരമ്പരാഗത ചികിത്സയിലും വലിയ സഹായദായകമാണ്.

7. പ്രമേഹത്തെ ചികിത്സിക്കുന്നു:

കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രമേഹ രോഗികൾക്ക് ഇത് വലിയ ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു.

8. കാൽസ്യം കുറവ് പരിഹരിക്കുന്നു: 

കറിവേപ്പിലയിൽ ഉയർന്ന അളവിൽ കാൽസ്യം (830 mg/100 g) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാൽസ്യത്തിന്റെ കുറവ് പരിഹരിച്ച് എല്ലുകൾക്ക്, ബലവും ശക്തിയും പ്രദാനം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് അടുക്കളയിൽ നിന്ന് ഈ 5 കാര്യങ്ങൾ മാറ്റിയെടുക്കാം...

English Summary: For reducing fat in body, use curry leaves
Published on: 03 April 2023, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now