Updated on: 17 February, 2024 9:35 PM IST
Frequent watery eyes are likely due to these reasons

കണ്ണിൽ പൊടിയോ മറ്റോ പോയാൽ വെള്ളം വരുന്നത് സാധാരണയാണ്.  എന്നാൽ അങ്ങനെയല്ലാതെ സാഹചര്യത്തിലും ചിലപ്പോൾ കണ്ണിലൂടെ വെള്ളം വരാം.  പല കാരണത്താലും ഇങ്ങനെ വെള്ളം വരാറുണ്ട്. ഇതിനുള്ള കാരണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

- പുക, രാസവസ്തുക്കൾ തുടങ്ങിയവയൊടുള്ള അലര്‍ജി മൂലവും ചിലര്‍ക്ക് കണ്ണില്‍ നിന്ന് വെള്ളം വരാം.

- പൂമ്പൊടി, പൊടി, അല്ലെങ്കിൽ വളർത്തുമൃഗങ്ങളുടെ രോമം തുടങ്ങിയ പദാർത്ഥങ്ങളോടുള്ള അലർജി മൂലം ഇത്തരത്തില്‍ നിങ്ങളുടെ കണ്ണുകൾ അധിക കണ്ണുനീർ ഉത്പാദിപ്പിക്കാൻ ഇടയാക്കും.

- കണ്ണുകള്‍ ഡ്രൈ ആകുന്ന സാഹചര്യങ്ങളിൽ കണ്ണുനീർ ഉൽപ്പാദനം ഉണ്ടാകാം.

- അന്തരീക്ഷ മലിനീകരണം മൂലവും ചിലരില്‍ ഇങ്ങനെ ഉണ്ടാകാം.

- കണ്ണിലെ എന്തെങ്കിലും അണുബാധ മൂലവും ഇത്തരത്തില്‍ കണ്ണില്‍ നിന്നും വെള്ളം വരാം. ചെങ്കണ്ണ് പോലെയുള്ള കണ്ണുകളിലെ ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകൾ മൂലവും  കണ്ണില്‍ നിന്ന് വെള്ളം വരാം.

- കണ്ണുനീർ നാളങ്ങളിലെ തടസ്സങ്ങൾ മൂലവും കണ്ണുനീർ ഉൽപ്പാദനം ഉണ്ടാകാം. കാരണം എന്താണെന്ന് കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്.

- അമിതമായ കണ്ണുനീർ ഉൽപ്പാദനം, അമിതമായ കണ്ണുനീർ മൂലമുള്ള മങ്ങിയ കാഴ്ച, കണ്ണിന് അസ്വസ്ഥത, കണ്ണില്‍ ചുവപ്പ്, ചൊറിച്ചില്‍, പ്രകാശത്തില്‍ നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

- തണുത്ത കാലാവസ്ഥയിൽ പുറത്തുപോകുമ്പോള്‍ മാത്രം ഇത് അനുഭവപ്പെടുന്നുണ്ടെങ്കില്‍, എപ്പിഫോറ എന്ന് അറിയപ്പെടുന്ന ഒരു ശൈത്യകാല രോഗമാകാൻ സാധ്യതയുണ്ട്.

ഇവ പ്രതിരോധിക്കുന്നതിനായി നേത്ര ശുചിത്വം പാലിക്കുക, പുക- പൊടി- ശക്തമായ രാസവസ്തുക്കൾ എന്നിവയിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക, സംരക്ഷിത കണ്ണടകൾ ധരിക്കുക, നിങ്ങളുടെ അലർജിക്ക് കാരണമാകുന്ന അലർജികളെ കണ്ടെത്തി ഒഴിവാക്കുക, കണ്ണുകള്‍ ഡ്രൈ ആകുന്നതു മൂലമാണെങ്കില്‍ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം കൃത്രിമ കണ്ണുനീർ തുള്ളികൾ ഉപയോഗിക്കാം. 

English Summary: Frequent watery eyes are likely due to these reasons
Published on: 17 February 2024, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now