Updated on: 31 July, 2023 12:58 PM IST
Fruits which are high in vitamin c other than oranges

നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ സി. ഈ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണിത്. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയ്ക്കും, മൊത്തത്തിലുള്ള ആരോഗ്യത്തിനും വിറ്റാമിൻ സി വളരെ പ്രധാനമാണ്. 

പല പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ സി. ഓറഞ്ചും മറ്റ് പല സിട്രസ് പഴങ്ങളും വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സുകളായി കണക്കാക്കപ്പെടുന്നു. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിൽ 70 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയ നമുക്ക് അറിയാത്ത മറ്റ് പല പഴങ്ങളുമുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്, പ്രായപൂർത്തിയായ പുരുഷന്മാർക്ക് 90 മില്ലിഗ്രാം വിറ്റാമിൻ സി ഒരു ദിവസം ആവശ്യമാണ്, എന്നാൽ പ്രായപൂർത്തിയായ സ്ത്രീകൾക്ക് ഒരു ദിവസം 75 മില്ലിഗ്രാം വിറ്റാമിൻ സി ആവശ്യമായി വരുന്നു.

വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ:

1. കിവി:

രണ്ട് ചെറിയ കിവി പഴത്തിൽ 137 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന നാരുകളുടെ വളരെ മികച്ച ഒരു ഉറവിടം കൂടിയാണ് കിവി പഴങ്ങൾ. ഇത് കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, അതോടൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

2. പപ്പായ:

പപ്പായയിൽ നിറയെ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയിട്ടുണ്ട്, ഇത് നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഒരു കപ്പ് പപ്പായയിൽ 88 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.

3. പേരക്ക:

ഒന്നിലധികം അവശ്യ പോഷകങ്ങളുള്ള രുചികരമായ ഒരു പഴമാണ് പേരക്ക. ഒരു പേരക്കയിൽ ഏകദേശം 126 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പേരക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, അതോടൊപ്പം ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു വ്യക്തിയിൽ ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും പേരയ്ക്ക കഴിക്കുന്നത് സഹായിക്കും.

4. പൈനാപ്പിൾ:

പൈനാപ്പിളിൽ ദഹന എൻസൈമുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, വീക്കം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റമിൻ ബി6, പൊട്ടാസ്യം, കോപ്പർ, തയാമിൻ എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അരിഞ്ഞ പൈനാപ്പിളിൽ 79 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

5. ക്യാപ്സിക്കം:

ക്യാപ്സിക്കം, വിറ്റാമിൻ സിയുടെ വളരെ നല്ല ഉറവിടമാണ്. ഇടത്തരം വലിപ്പമുള്ള ചുവന്ന ക്യാപ്സിക്കത്തിൽ ഈ വിറ്റാമിൻ 152 മില്ലിഗ്രാം അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കുങ്കുമപ്പൂവ് കഴിച്ചാൽ ഗുണം അനവധിയാണ്... 

Pic Courtesy: Pexels.com

English Summary: Fruits which are high in vitamin c, lets find out
Published on: 31 July 2023, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now