സംസ്കൃതത്തിൽ അമൃത എന്നറിയപ്പെടുന്ന ഔഷധസസ്യമാണ് ഗിലോയ് (Giloy). മറാത്തിയിൽ ഗുൽവെൽ, ഹിന്ദിയിൽ ഗുഡുച്ചി, തമിഴിൽ ചിന്തിൽ എന്നിങ്ങനെ പേരുകളിൽ ഇതറിയപ്പെടുന്നു. ആയുർവേദ ചികിത്സകളിൽ ജനപ്രീതിയാർജ്ജിച്ച ഈ സസ്യത്തെ കൊവിഡ് കാലത്ത് ആളുകൾ കൂടുതലായി ഉപയോഗിച്ചിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കക്ഷത്തിലെ കറുപ്പ് മാറ്റാൻ വീട്ടിലുള്ള ഈ 5 വിദ്യകൾ മതി
കാരണം, ഇവയിൽ അടങ്ങിയിട്ടുള്ള പോഷകമൂല്യങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പനി പോലുള്ള ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും രക്തം ശുദ്ധീകരിക്കുന്നതിനും തുടങ്ങി ഒട്ടനവധി ഔഷധമൂല്യം ഈ സസ്യത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ആയുർവേദ ശാസ്ത്രം പറയുന്നു.
ശരീരത്തിൽ ബാക്ടീരിയകളെ ചെറുക്കുന്നതിനും, കരൾ രോഗത്തെ പ്രതിരോധിക്കാനും ഗിലോയ് വളരെ ഗുണപ്രദമാണ്. ഇതിന്റെ ആന്റിപൈറിറ്റിക് സ്വഭാവം പനി കുറയ്ക്കാനും ഡെങ്കിപ്പനി, പന്നിപ്പനി, മലേറിയ പോലുള്ള മാരക പകർച്ചവ്യാധികളിൽ നിന്ന് മുക്തി നൽകുന്നതിനും സഹായിക്കുന്നു. അതിനാൽ തന്നെ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഈ സസ്യം ഉൾപ്പെടുത്തിയാൽ അത്യധികം പ്രയോജനകരമാണെന്നത് എടുത്ത് പറയേണ്ടതില്ല. എന്നാൽ ദൈനംദിന ഭക്ഷണത്തിൽ എങ്ങനെയാണ് ഗിലോയ് ചേർക്കേണ്ടതെന്ന് നോക്കാം.
1. പാലും ഇഞ്ചിയും ചേർത്ത പാനീയത്തിൽ
പാൽ തിളപ്പിക്കുമ്പോൾ, ഗിലോയ് ചേർക്കാം. ഇതിലേക്ക് കുറച്ച് ഇഞ്ചി കൂടി ചേർത്താൽ സന്ധി വേദനയിൽ നിന്ന് ആശ്വാസമാകും.
2. ഗിലോയ് തണ്ട് ചവയ്ക്കാം
ഗിലോയ് കഴിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം അതിന്റെ തണ്ട് ചവയ്ക്കുക എന്നതാണ്. ആസ്ത്മയുള്ളവർക്ക് ഈ രീതി വളരെ നല്ലതാണ്. രോഗലക്ഷണങ്ങൾ കുറയ്ക്കാൻ ആസ്ത്മ രോഗികൾക്ക് ഗിലോയ് ജ്യൂസ് തെരഞ്ഞെടുക്കാം.
3. കണ്ണുകളിൽ പുരട്ടുക
ഗിലോയ് എക്സ്ട്രാക്റ്റിന് നിങ്ങളുടെ കാഴ്ചശക്തിയെ വർധിപ്പിക്കാനുള്ള കഴിവുണ്ട്. ഗിലോയ് പൊടിച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക. ഇത് തണുക്കാൻ അനുവദിക്കുക. ശേഷം ഒരു കോട്ടൺ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ മുക്കി കൺപോളകളിൽ പുരട്ടുക. കാഴ്തശക്തി വർധിപ്പിക്കാൻ ഇത് മികച്ച പ്രതിവിധിയാണ്.
4. ഗിലോയ് പാനീയം
പ്രതിരോധശേഷി വർധിപ്പിക്കാൻ നെല്ലിക്ക, ഇഞ്ചി, ഉപ്പ് എന്നിവയ്ക്കൊപ്പം ഗിലോയ് കൂടി ചേർത്ത് പാനീയം തയ്യാറാക്കാം. ഈ ചേരുവകളെല്ലാം ഒരു ബ്ലെൻഡറിൽ ഇട്ട് കുറച്ച് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം കഴിക്കുന്നതിന് മുൻപ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് കുടിയ്ക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ചർമം തിളങ്ങും, പ്രമേഹം നിയന്ത്രിക്കും: എങ്കിലും രക്തചന്ദനത്തിന് നിങ്ങൾക്കറിയാത്ത പാർശ്വഫലങ്ങളുമുണ്ട്
5. ഗിലോയ് ജ്യൂസ്
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഗിലോയിയുടെ കുറച്ച് തണ്ടുകൾ ഇടുക. വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. ശേഷം ഈ വെള്ളം അരിച്ചെടുത്ത് കുടിയ്ക്കാം. ഇത് ദിവസവും കുടിയ്ക്കുന്നത് ഉത്തമമാണ്. ഇത് നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കും.
മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും മലബന്ധം, അസിഡിറ്റി, ഗ്യാസ്, വയറുവീർപ്പ് തുടങ്ങിയ ദേഹാസ്വസ്ഥകളെ നിയന്ത്രിക്കാനും ഗിലോയിയുടെ തണ്ടിന് സാധിക്കും.
കാഴ്ച മെച്ചപ്പെടുത്തുന്നതിന് പുറമെ, അസ്ഥികൾക്കും മറ്റും ഇത് വളരെ നല്ലതാണ്. അതിനാൽ ഗിലോയ് സന്ധിവാതത്തിനെതിരെയുള്ള ചികിത്സകൾക്ക് ഉപയോഗിക്കുന്നു. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന യൂറികോസൂറിക് പ്രവർത്തനവും ഗിലോയിൽ ഉൾക്കൊള്ളുന്നു.