Updated on: 25 January, 2022 10:04 AM IST
ഇഞ്ചി നാരങ്ങ പാനീയവും

രുചികരവും പോഷകസമ്പന്നമായ വിഭവങ്ങൾ ഉണ്ടാക്കി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പലവിധ മാർഗ്ഗങ്ങൾ നേടിയവരാണ് നമ്മൾ. കോവിഡ് എന്ന മഹാമാരി നമ്മുടെ നാട്ടിൽ സംഹാരതാണ്ഡവമാടിയപ്പോൾ പലരും ഇതുവരെ രുചിക്കാത്ത പല പാനീയങ്ങളും ഭക്ഷണ വിഭവങ്ങളും തങ്ങളുടെ തീൻമേശയിൽ നിറയ്ക്കുകയും, ആരോഗ്യം അത്രമേൽ കരുതലോടെ നോക്കുകയും ചെയ്തു.

രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ കൊറോണ പെട്ടെന്ന് പകരുന്നുവെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പലരും വെളുത്തുള്ളിയും മഞ്ഞപ്പൊടിയും, ഇഞ്ചിയും എല്ലാം ചേർത്ത് പാനീയങ്ങൾ ദിനംപ്രതി കഴിച്ചുതുടങ്ങി. ഇതുകൂടാതെ എല്ലാത്തരത്തിലുള്ള പച്ചക്കറികളും ഉൾക്കൊള്ളിച്ച് സാലഡുകളും ഉണ്ടാക്കി. 

രോഗങ്ങളെ ചേർക്കുവാൻ ഏറ്റവും മികച്ച ഉപായം ആൻറി ആക്സിഡന്റുകൾ, നാരുകൾ, ജീവകങ്ങൾ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക എന്നതാണ്. ഇത് കഴിച്ചാൽ മാത്രമേ രോഗപ്രതിരോധശക്തി വർദ്ധിക്കുകയേ ഉള്ളൂ. ഇതിൽ നമ്മുടെ ജീവിതചര്യയിൽ ഉൾപ്പെടുത്താവുന്ന എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഇഞ്ചി നാരങ്ങ പാനീയവും, സാലഡും ആണ് ഇവിടെ പറയുന്നത്.

ഇഞ്ചി നാരങ്ങ പാനീയം

ചേരുവകൾ

  • ചെറുനാരങ്ങ ഒന്ന്
  • ഇഞ്ചി നീര് 10 മില്ലി
  • തക്കാളി 1
  • നെല്ലിക്ക 3
  • ഏലയ്ക്ക-2
  • ഉപ്പ് ആവശ്യത്തിന്
  • തേൻ ആവശ്യത്തിന്
  • കരിക്കിൻ വെള്ളം 100 മില്ലി
  • കുമ്പളങ്ങ 150 ഗ്രാം

ചേരുവകളെല്ലാം മിക്സിയിൽ അടിച്ച് അൽപം വെള്ളം ചേർത്ത് അരിച്ചു കുടിക്കുക.

സാലഡ്

  • സാലഡ് വെള്ളരി 100ഗ്രാം
  • മുളപ്പിച്ച പയർ 10ഗ്രാം
  • കാരറ്റ് 50 ഗ്രാം
  • ക്യാബേജ് 20 ഗ്രാം
  • കുരുമുളകുപൊടി ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
  • വിർജിൻ കോക്കനട്ട് ഓയിൽ 10 മില്ലി

Based on the perception that corona spreads rapidly in people with weakened immune systems, many people start consuming beverages containing garlic, turmeric powder and ginger daily. In addition, salads are made with all kinds of vegetables.

ചേരുവകൾ നന്നായി ചേർത്തിളക്കി ഒരു നേരത്തെ ഭക്ഷണം ആയി കഴിക്കാം.

English Summary: Ginger-lemon drink and salad can be made in 5 minutes for immunity
Published on: 25 January 2022, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now