Updated on: 4 April, 2021 1:52 PM IST
Amla

* മുടി കൊഴിച്ചില്‍ ഏതാണ്ടെല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. പരിഹാരമായി ചികിത്സ മുതല്‍ ഗൃഹവൈദ്യം വരെ പരീക്ഷിച്ചിട്ടുമുണ്ടാവാം. മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന ഹെയര്‍ മാസ്‌ക്കുകള്‍ പരിചയപ്പെടാം.

* താരന്‍ അകറ്റാന്‍ ഏറെ സഹായിക്കുന്ന ഔഷധമാണ് നെല്ലിക്ക. രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതില്‍ കുറച്ച് തൈര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്‌ക് ഉത്തമം.

* നെല്ലിക്ക പോലെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ് കറിവേപ്പിലയും. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം ആറ് കറിവേപ്പില ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

* തലമുടി വളരാന്‍ ഉലുവയും ഏറെ ഗുണകരമാണ്. ഇതിനായി ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഇത് പരീക്ഷിക്കാം.

English Summary: Gooseberry Hair Masks Remedy For Hair Loss
Published on: 04 April 2021, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now