പപ്പായയുടെ ഗുണങ്ങളെ കുറിച്ച് പറഞ്ഞറിയിക്കേണ്ട കാര്യമില്ല ഇലയും, കായും, പഴവും എന്തിനേറെ പപ്പായ കറയ്ക്കുപോലും വളരെയേറെ ഗുണങ്ങൾ ഉണ്ട്. പച്ചയും പഴുത്തതും ആയി പലരും പപ്പായ പലവിധത്തില്‍ ഉപയോഗിക്കാറുണ്ട്. നല്ലൊരു പച്ചക്കറി, രുചിയുള്ള ഒരു പഴം എന്നതിനൊക്കെ പുറമേ നിരവധി ഗുണങ്ങൾ ഇതിനുണ്ട്.
പച്ച പപ്പായ കഴിക്കുന്നത് എങ്ങനെ എന്ന് പലർക്കും സംശയം തോന്നാം എന്നാൽ ഇത് വളരെ ലളിതമാണ് മൂപ്പെത്തിയ മഞ്ഞ നിറം വന്നു തുടങ്ങിയ പപ്പായ പച്ചയ്ക്കു തന്നെ കഴിക്കാം, ഒരു കഷ്ണം പപ്പായയും ഇഞ്ചിയും ഉപ്പും ചേർത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം, കാരറ്റ് പപ്പായ എന്നിവ ഗ്രേറ്റ് ചെയ്തു സാലഡ് ഉണ്ടാക്കി കഴിക്കാം, ഇല്ലെങ്കിൽ പപ്പായ ഗ്രേറ്റ് ചെയ്തതും പച്ചമാങ്ങയും തേങ്ങയും ചേർത്ത് ചമ്മന്തി ഉണ്ടാക്കിയാൽ അതീവ രുചികരമാണ്. പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പപ്പായയിൽ; അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ അത്യുത്തമമാണ് വിറ്റാമിന്‍സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പച്ച പപ്പായക്കു പ്രത്യേക കഴിവാണുള്ളത്. ദഹന പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് പപ്പായ പച്ചപപ്പായ ജ്യൂസ് അല്ലെങ്കിൽ സാലഡ് ദഹനകുറവുമൂലം വയറിനുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അകറ്റും. പച്ചപപ്പായയില്‍ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ആശ്വാസം നൽകും. കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് പച്ചപപ്പായ. പപ്പായ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റ് പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
ആര്‍ത്രൈറ്റിസ് , സന്ധിവേദന പോലുള്ള പ്രതിസന്ധികള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ഏറ്റവും മികച്ച് ഒന്നാണ് പച്ചപപ്പായ.കാൻസർ തടയുന്നതിന് പച്ചപപ്പായ ഉത്തമമാണ്. സോറിയാസിസ്, എക്‌സിമ പോലുള്ള ചർമ്മ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പപ്പായ നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇത് സഹായിക്കുന്നുണ്ട്.ശരീരത്തിൽ നിന്നും വിഷാംശം ഇല്ലാതാക്കുന്നതിനും, ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിലും പപ്പയ്ക്ക് വലിയ പങ്കുണ്ട്.
English Summary: green papaya benefits and goodness for health
Published on: 23 February 2019, 11:44 IST