Updated on: 19 June, 2023 6:10 PM IST
Green tea help cognition and aids weight loss

ഗ്രീൻ ടീ കുടിക്കുന്നത് വ്യക്തികളിൽ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു, അതോടൊപ്പം ശരീരത്തിൽ മിതമായ ഭാരം നിലനിർത്തുകയും ചെയ്യുന്നു. ശരീരത്തെ ക്യാൻസറിനെതിരെ സംരക്ഷണം നൽകുകയും ചെയ്യുന്നു. ഗ്രീൻ ടീയിൽ സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിൽ കാറ്റെച്ചിൻ എന്ന ഒരു തരം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. 

ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തടയാനും, ശരീരത്തിന് മറ്റ് ആരോഗ്യ ആനുകൂല്യങ്ങൾ നൽകാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് കാറ്റെച്ചിനുകൾ. ഇജിസിജി എന്ന കാറ്റെച്ചിൻ ഉൾപ്പെടെയുള്ള പോളിഫിനോൾ ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിലുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യത്തിന് പലതരത്തിലുള്ള ഗുണങ്ങൾ ചെയ്യുന്നു. ഗ്രീൻ ടീയിൽ തലച്ചോറിന്റെ പ്രവർത്തനവും, വൈജ്ഞാനിക ആരോഗ്യവും മെച്ചപ്പെടുത്താൻ സംയോജിപ്പിക്കുന്ന ഘടകങ്ങളടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ മധ്യവയസ്സിലും പ്രായമായവരിലും ബുദ്ധി വൈകല്യത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. 

ഗ്രീൻ ടീ ശരീരത്തിലെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും, കൊഴുപ്പ് കത്തിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വ്യായാമത്തിന് ശേഷം കഴിക്കുമ്പോൾ കൊഴുപ്പ് കത്തുന്നത് മെച്ചപ്പെടുത്താനുള്ള ഗ്രീൻ ടീയുടെ കഴിവ് മെച്ചപ്പെടുന്നു. ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിൽ ചില ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നത് തമ്മിലുള്ള ബന്ധത്തിന് തെളിവുകളുണ്ട്. ഗ്രീൻ ടീയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഗ്രീൻ ടീ ന്യൂറോ ഡിജെനറേറ്റീവ് രോഗത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീൻ ടി കുടിയ്ക്കുന്നത് ഇത് വരാതെ തടുക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ഹൃദ്രോഗത്തെ ഇല്ലാതാക്കാൻ ചെറി പഴം കഴിക്കാം ! 

Pic Courtesy: Pexels.com

English Summary: Green tea is good for health and weight loss
Published on: 19 June 2023, 05:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now