Updated on: 14 February, 2019 11:46 AM IST

നിലക്കടല എല്ലാവരും ഇഷ്ടപ്പെട്ടു കഴിക്കുന്ന ഒരു വസ്തുവാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളോ ഗുണങ്ങളോ ഒന്നും തന്നെ അന്വേഷിക്കാതെ രുചികരമായി കഴിക്കാവും  ഈ സ്നാക്ക് ഏതു പ്രായക്കാർക്കും ഇഷ്ടമാണ് . ഇതിൽ അടങ്ങിയിട്ടുള്ള ഗുണകരമായ കൊഴുപ്പ് , കഴിക്കാനും സൂക്ഷിക്കാനും ഉള്ള സൗകര്യം  മറ്റു അണ്ടിപ്പരിപ്പ് വർഗ്ഗങ്ങളെ അപേക്ഷിച്ചു വിലകുറവ് എന്നിവയാണ് നിലക്കടലയോടു നമുക്ക് പരിചയം തോന്നാൻ കാരണം ലോകത്ത് സസ്യജന്യ മാംസ്യത്തില്‍ മൂന്നാംസ്ഥാനവും എണ്ണക്കുരുക്കളില്‍ നാലാംസ്ഥാനവും നിലകടൽക്കാണ് . അപൂരിത എണ്ണയായ നിലക്കടല ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയാണ് . ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്..കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നീ ധാതുക്കൾ നിലക്കടലയിൽ ധാരാളം ഉണ്ട്. 

നിരവധി ആരോഗ്യ ഗുണങ്ങളാണ് നിലക്കടലായ്ക്കു ഉള്ളത്. നിലക്കടല ശാരീരിക ശക്തിയും കായബലവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ കൂടുതല്‍ ലോലവും ഈര്‍പ്പമുള്ളതായും നിലനില്‍ക്കാന്‍ സഹായിക്കുന്നു.നിലക്കടല കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കുറയുന്നു.നിലക്കടല കൃത്യമായ അളവില്‍ കഴിക്കുന്നത് രക്തക്കുറവ് ഉണ്ടാക്കില്ല. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ആയ ചര്‍മ്മം വലിയുന്നതും ചുരുങ്ങുന്നതും തടയാന്‍ നിലക്കടല കഴിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ നിലക്കടലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

കേരളത്തിൽ സാധാരണയായി നിലക്കടല  കൃഷി ചെയ്യാറുണ്ട്. പയറിനങ്ങളെ പോലെത്തന്നെ അന്തരീക്ഷത്തില്‍നിന്നും നൈട്രജനെ വലിച്ചെടുത്ത് മണ്ണില്‍ നിക്ഷേപിക്കാനുള്ള പ്രത്യേക കഴിവ് നിലക്കടലയെ മണ്ണിന്റെയും ഇടവിളകളുടെയും പ്രിയങ്കരിയാക്കുന്നു. മറ്റു വിളകൾക്കൊപ്പം ഇടവിളയായോ തനി വിളയായോ നിലക്കടല വളർത്താം .തനിവിളയാക്കുമ്പോൾ 10 സെന്റിലേക്ക് മൂന്നു കിലോഗ്രാം വിത്ത് മതി. കുട്ടിയായി വളരുന്ന ഇനം നിലക്കടലായാണ് കേരളത്തിലെ കൃഷിക്ക് അനുയോജ്യം, 3  മാസംകൊണ്ട് വിളവെടുക്കാം. ചാലുകൾ കീറിയാണ് ഈ നിലക്കടല വിത്തുകളിടുന്നത്.

മഴക്കാലം നിലക്കടല കൃഷിക്ക് ഒഴിവാക്കണം. ആവശ്യത്തുനു ജൈവ വളങ്ങളും ഇടക്കുള്ള നനയും നിലക്കടലായ്ക്കു നല്ല വിളവ് നൽകും ഇലകള്‍ മഞ്ഞളിച്ചുതുടങ്ങിയാല്‍ വിളവെടുപ്പിന് സമയമായെന്ന് ഉറപ്പിക്കാം. തോടിന്റെ അകം ഇരുണ്ടുതുടങ്ങുന്നതും പരിപ്പിന്‍തൊലി ചുവക്കുന്നതും നിലക്കടലയുടെ വിളവെടുപ്പുപാകം. 10 സെന്റിലെ കൃഷിയില്‍ 100 കിലോഗ്രാം നിലക്കടല വരെ ലഭിക്കും 

English Summary: ground but benefits for health
Published on: 30 January 2019, 04:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now