Updated on: 17 January, 2021 10:30 AM IST
Guava

പേരക്ക സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പഴമാണ്.പഴവർഗ്ഗങ്ങൾ എല്ലാം തന്നെ ആരോഗ്യഗുണങ്ങൾ ഉള്ളതാണെങ്കിലും പേരയ്ക്കയുടെ ഗുണങ്ങൾ ഒരു പടി മുന്നിലാണ്. ഒരു ദിവസം ഒരു പേരക്ക കഴിക്കുകയാണെങ്കിൽ ആരോഗ്യപരിപാലനത്തിന് അത് സഹായകമാണ്. പേരക്ക മാത്രമല്ല പേരയുടെ ഇലകളും ഔഷധഗുണങ്ങളിൽ മുന്നിലാണ്.

വിറ്റാമിൻ സി നാരങ്ങയിൽ ഉള്ളതിനേക്കാൾ കൂടുതൽ പേരക്കയിൽ അടങ്ങിയിരിക്കുന്നു.അതുകൊണ്ടുതന്നെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ദിവസേന ഒരു പേരക്ക കഴിക്കുന്നത് ഉത്തമമാണ്

പേരയിലയും പേരക്കയും പ്രമേഹരോഗികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഉണക്കിപ്പൊടിച്ച പേരയിലയുടെ പൊടി തൊലി കളയാത്ത പേരയ്ക്ക എന്നിവ രക്തത്തിലെ ഗ്ലൂക്കോസിനെ ഫലപ്രദമായി നിയന്ത്രിക്കുന്നു. പേര ഇല ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതാണ് ഫലം കിട്ടാൻ നല്ല മാർഗ്ഗം.

ക്യാൻസറിനെ പ്രതിരോധിക്കാൻ പേരയ്ക്ക കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതിലടങ്ങിയ ആൻറി ഓക്സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ലിക്കോപൈൻ വിറ്റാമിൻ-സി തുടങ്ങിയ ഘടകങ്ങളും കാൻസറിനെ പ്രതിരോധിക്കുന്നതാണ്.

ഹൃദയാരോഗ്യത്തിന് കുറിച്ച് പറയുമ്പോഴൊക്കെ പേരക്ക പരാമർശിക്കേണ്ടി വരും.ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള പേരക്കയുടെ ശേഷിയാണ് ഇതിനു കാരണം. മാത്രവുമല്ല നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ പേരയ്ക്കക്ക്‌ കഴിയും. രക്തസമ്മർദമുള്ള രോഗികളും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.

ഇടയ്ക്കിടയ്ക്ക് പേരയ്ക്ക കഴിക്കുന്നത് മലബന്ധം തടയുന്നതിന് കാരണമാകും. ധാരാളം നാരുകൾ അടങ്ങിയ ഫലമാണ് ഇത്. അതുകൊണ്ടുതന്നെ പേരയ്ക്ക കഴിക്കുന്നത് േബാവെൽ മൂവ്മെൻറ് വേഗത്തിലാക്കുന്നു. ദഹനം മെച്ചപ്പെടുത്താനും പേരയ്ക്ക പേരുകേട്ടതാണ്

Human brain

വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് കണ്ണുകളുടെ കാഴ്ചശക്തിക്ക് പേരയ്ക്ക നല്ലതാണ്. രാത്രിയിൽ കാഴ്ച ശക്തി കുറയുന്നതു പോലുള്ള അസുഖങ്ങൾക്ക് പേരയ്ക്ക ഒരു ഔഷധമായി വർത്തിക്കുന്നു. ക്യാരറ്റ് നേക്കാൾ കൂടുതൽ ഫലം നൽകുന്ന ഒരു പഴമാണ് ഇത്.

ഗർഭസ്ഥ ശിശുക്കൾക്ക് മാതാവ് പേരയ്ക്ക കഴിക്കുന്നതിലൂടെ വളരെയധികം പ്രയോജനങ്ങൾ ലഭിക്കുന്നു. കുഞ്ഞുങ്ങളുടെ ഞരമ്പുകൾക്ക് ശക്തി പകരാൻ ഇതിലടങ്ങിയ B 9 എന്ന വിറ്റാമിനിനാ കും.


പതിവായി പേരക്ക കഴിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും ആരോഗ്യം നൽകുന്നതിനൊപ്പം വായ്നാറ്റം ദന്തരോഗങ്ങൾ എന്നിവയെ തീർത്തും ഇല്ലാതാക്കുകയും ചെയ്യുന്നു.

പേരക്കയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും പേശികൾക്കും ഞരമ്പുകൾക്കും അയവു നൽകുന്നതിനും സഹായകമാണ്. തലച്ചോറിൻറെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന B 3 B 6എന്നിവ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ നാഡികളെ ഉത്തേജിപ്പിക്കാനും പേരക്കക്ക്‌ ഒരു പ്രത്യേക കഴിവുണ്ട്.

Guava is very cheap but a healthy fruit. It should be included in your daily diet. It is a solution for many diseases. It is rich with various vitamins.

English Summary: Guava is a fruit of many benefits
Published on: 15 January 2021, 02:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now