Updated on: 7 June, 2022 5:36 PM IST
Hair care Tips: കൊഴിഞ്ഞ ഭാഗത്ത് പുതിയ മുടി വളരാൻ ഈ വിദ്യകൾ പരീക്ഷിക്കാം

കാലാവസ്ഥ ഏത് തന്നെയായാലും മുടി കൊഴിച്ചിൽ (Hair fall) എപ്പോഴും നമ്മൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. പ്രായം, കാലാവസ്ഥാ മാറ്റം, ഭക്ഷണ ശീലം, മാനസിക സമ്മർദം എന്നിവയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങൾ. മുടി നഷ്ടപ്പെടുന്നതിനേക്കാൾ വലിയ പ്രശ്നമാണ് കൊഴിഞ്ഞു പോയിടത്ത് പുതിയ മുടി വളരാതെ വരുന്നത്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്.

നെല്ലിക്കാനീരിന്റെ അത്ഭുത ഗുണങ്ങൾ (The amazing benefits of gooseberry juice)

നെല്ലിക്കാനീര് മുടി കൊഴിച്ചിലിനുള്ള ഉത്തമ പരിഹാരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫൈബർ, ആന്റി ഓക്സിഡൻറ്, വിറ്റാമിൻ സി ഘടകങ്ങൾ കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരാൻ സഹായിക്കും. മുടി വളരാനും കറുപ്പ് നിറം വർധിപ്പിക്കാനും നര അകറ്റാനും നാരങ്ങാനീര് സഹായിക്കുന്നു.

കയ്യോന്നിയുടെ കഴിവ് (The ability of the bhringraj)

മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നാണ് കയ്യോന്നി അല്ലെങ്കിൽ ഭൃംഗരാജ് (Bhringraj). കയ്യോന്നി എണ്ണ മുടിയുടെ വേരുകൾക്ക് കൂടുതൽ ശക്തി നൽകി കൊഴിച്ചിൽ കുറയ്ക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. കയ്യോന്നിയുടെ പൂവ്, ഇല, കായ്, വേര് എല്ലാംതന്നെ എണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

മുട്ട മാസ്കിന്റെ പ്രയോജനം (Benefits of Egg mask)

മുടിയുടെ സംരക്ഷണത്തിന് മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ഫലപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബയോട്ടിനും മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നു. മുട്ടയുടെ ഉപയോഗം തലയോട്ടിയിലെ എണ്ണമയം നിലനിർത്തുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

മുട്ടയുടെ വെള്ളയും വിവിധ പദാർഥങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഹെയർ മാസ്കുകൾ മുടി വളരാനുള്ള വഴികളാണ്. മുട്ട-തൈര് ഹെയർ മാസ്ക്, മുട്ട-ബദാം ഓയിൽ-വെളിച്ചെണ്ണ ഹെയർമാസ്ക്, മുട്ട-കറ്റാർവാഴ-ഒലിവ് ഓയിൽ ഹെയർമാസ്ക്, മുട്ട-തേൻ-നേന്ത്രപ്പഴം ഹെയർമാസ്ക് എന്നിവ തലി പുരട്ടുന്നത് വളരെ പ്രയോജനകരമാണ്.

കഞ്ഞി വെള്ളം കളയല്ലേ...( Do not drain the rice water)

കണ്ടീഷണറിന് പകരം കഞ്ഞി വെള്ളം മുടിയിൽ തേയ്ക്കുന്നത് ഫലപ്രദമാണ്. ഫംഗസ്, താരൻ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ കഞ്ഞി വെള്ളം നല്ലതാണ്. കഞ്ഞി വെള്ളം അടച്ച് ഒരു കുപ്പിയിലാക്കി വയ്ക്കുക. 24 മണിക്കുറിന് ശേഷം എടുത്ത് ഇരട്ടിവെള്ളം ചേർക്കുക. ശേഷം അഞ്ച് തുള്ളി ലാവൻഡർ ഓയിൽ കൂടി മിശ്രിതത്തിലേക്ക് ചേർക്കുക. കണ്ടീഷണർ ഉപയോഗിച്ച ശേഷവും ഈ മിശ്രിതം ഉപയോഗിച്ച് മുടി കഴുകുന്നതും തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നതും മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന് ബദാം (Almonds for hair health)

ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ബദാം ഏറെ നല്ലതാണ്. ഇത് മുടിവേരുകളെ പോഷിപ്പിച്ച് പുതിയ മുടി വളർത്താൻ സഹായിക്കുന്നു. ദിവസേന രാവിലെ വെറും വയറ്റിൽ അഞ്ചോ ആറോ ബദാം കഴിയ്ക്കുന്നത് മുടിയുടെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു.

English Summary: Hair Care Tips: Try These Techniques To Grow New Hair On The Fallen Part
Published on: 07 June 2022, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now