ആയുര്‍വേദ ചികിത്സാരീതികളാണ് പാർശ്വഫലങ്ങളില്ലാതെ പ്രതിവിധി നൽകുന്ന ഏറ്റവും ഉത്തമമായ ചികിത്സാരീതി. ഇത്തരത്തിൽ ആയുർവേദത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ത്രിഫല. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കൂട്ടാണ് ത്രിഫല ചൂർണം. പല ശാരീരിക പ്രശ്‌നങ്ങളിൽ നിന്നും പ്രതിരോധവും ഒപ്പം ആശ്വാസം നൽകുന്നതിനായി ഇത് പ്രവർത്തിക്കുന്നു. ഈ ത്രിഫലചൂർണത്തിനൊപ്പം ആരോഗ്യഗുണത്തിലും രുചിയിലും കേമനായ തേനും കൂടി ചേർന്നാൽ ശരീരത്തിന് ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ബന്ധപ്പെട്ട വാർത്തകൾ: കക്ഷത്തിലെ കറുപ്പ് മാറ്റാൻ വീട്ടിലുള്ള ഈ 7 പ്രതിവിധികൾ
അതെ തേൻ ത്രിഫല ചൂർണത്തിനൊപ്പം ഉപയോഗിച്ചാൽ, അതിന്റെ ഗുണം ഇരട്ടിയാകും. ത്രിഫല ചൂർണത്തിന്റെയും തേനിന്റെയും ഉപയോഗം ആരോഗ്യത്തെ എങ്ങനെയെല്ലാം മികച്ചതാക്കുന്നു എന്നതാണ് ചുവടെ വിശദീകരിക്കുന്നത്.
കൂടാതെ, ത്രിഫല ചൂർണവും തേനും എങ്ങനെ ഉപയോഗിക്കാമെന്നും ഇവിടെ പറയുന്നു. ത്രിഫല ചൂർണത്തിന്റെയും തേനിന്റെയും ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ത്രിഫല ചൂർണം, തേൻ എന്നിവയുടെ ഉപയോഗം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ത്രിഫല ചൂർണം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറച്ച് കൊണ്ട് ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, അധിക കലോറി ഉപഭോഗം നിയന്ത്രിക്കാനും ഈ കൂട്ട് ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വരണ്ട ചുമയ്ക്ക് ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ
അതേ സമയം, NCBI പഠനങ്ങൾ തെളിയിക്കുന്നത് തേനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതാണ്. അതിനാൽ ഈ രണ്ട് കൂട്ടും ഒരുമിച്ച് കഴിക്കുന്നത് കൂടുതൽ ഫലം ചെയ്യും.
2. പ്രമേഹത്തിനെതിരെ
ത്രിഫല ചൂർണവും തേനും പ്രമേഹം തടയുന്നതിന് സഹായിക്കും. യഥാർഥത്തിൽ, ത്രിഫല ചൂർണത്തിൽ ആൻറി-ഡയബറ്റിക്, ഹൈപ്പോഗ്ലൈസെമിക് (രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കൽ) ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
ആൻറി-ഡയബറ്റിക്, ഹൈപ്പോഗ്ലൈസെമിക് ഇഫക്റ്റുകൾ തേനിലും കാണപ്പെടുന്നു. ഈ കൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും പ്രമേഹത്തിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുമെന്ന് വ്യക്തമാണ്.
3. വിശപ്പില്ലായ്മയിൽ നിന്നും പരിഹാരം
ത്രിഫല ചൂർണവും തേനും ചേർന്ന മിശ്രിതം വിശപ്പ് വർധിപ്പിക്കുന്നതിന് ഗുണം ചെയ്യും. മികച്ച ദഹനത്തിനും ഭക്ഷണം ആഗിരണം ചെയ്യുന്നതിനും മലവിസർജ്ജനം ശരിയായ രീതിയിൽ നടക്കുന്നതിനും ത്രിഫല ചൂർണവും തേനും ചേർത്തുള്ള കൂട്ട് സഹായകമാണ്. ഈ കൂട്ട് വിശപ്പ് ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.
4. ചുവന്ന രക്താണുക്കൾ വർധിപ്പിക്കുന്നു
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ കുറവ് കാരണം വിളർച്ചയുടെ സാധ്യത കൂടുതലായിരിക്കും. ത്രിഫല, തേൻ എന്നിവയുടെ ഗുണങ്ങൾ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ രക്തം വർധിപ്പിക്കാനും തേൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
5. മൂത്രത്തിലെ അണുബാധ കുറയ്ക്കാൻ സഹായിക്കുന്നു
ത്രിഫല ചൂർണവും തേനും ഉപയോഗിക്കുന്നത് മൂത്രത്തിലെ അണുബാധയെ പ്രതിരോധിക്കുന്നു. ത്രിഫല ചൂർണത്തിലെയും തേനിലെയും ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൂത്രനാളിയിലെ അണുബാധയിൽ നിന്ന് മുക്തി നേടാൻ പ്രവർത്തിക്കും.
ത്രിഫല ചൂർണവും തേനും എങ്ങനെ ഉപയോഗിക്കാമെന്നും അറിയാം.
ത്രിഫല ചൂർണം തേനിൽ കലർത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് പലവിധ ഗുണങ്ങളാണ് ലഭിക്കുന്നത്. ത്രിഫല ചൂർണവും തേനും ഇളം ചൂടുവെള്ളത്തിൽ കലർത്തി കഴിക്കുക. ഇതുകൂടാതെ ത്രിഫല ചൂർണം, തേൻ, നാരങ്ങ എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തിയും കഴിക്കാം. ത്രിഫല-തേൻ ഫേസ് പാക്ക് ചർമത്തിലും ഉപയോഗിക്കാം. ഇതിനായി ഒരു സ്പൂണ് ത്രിഫലയും രണ്ട് സ്പൂണ് തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ...