നമ്മുടെ നാട്ടിന്‍പുറങ്ങളില്‍, വീട്ടു വേലിക്കല്‍ സാധാരനായി കണ്ട് വരുന്ന ചീരയാണ് മൈസൂര്‍ ചീര. ചീരകളില്‍ ഏറ്ററ്വും നല്ല രുചിയുള്ളത് മൈസ്സൂര്‍ ചീറക്കാണ്. ആരോഗ്യ സംരക്ഷണത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ബ്ലോക്ക് ചീര, മൈസൂര്‍ ചീര, ഇംഗ്ലീഷ് മുരിങ്ങ, പ്രമേഹച്ചീര, മധുരച്ചീര, ചെക്കുര്‍മാനിസ്, സിങ്കപ്പുര്‍ സീര, എന്നിങ്ങനെ ഇത് പല പേരുകളില്‍ അറിയപ്പെടുന്നു. സൗറോപസ് ആന്‍ഡ്രോഗൈനസ് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മൈസൂര്‍ ചീര നല്ലൊരു പ്രതിവിധിയാണ്. ചെടിയുടെ ഇല എടുത്ത് നല്ല തോരനും കറിയും വെച്ചാല്‍ അത് നല്‍കുന്ന സ്വാദ് അത്രയും മികച്ചതാണ്, മുട്ടയുടെ കൂടെ തോരന്‍ വെച്ചാല്‍ പിന്നെ പറയേണ്ടതില്ല, കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്ന് കൂടിയാണ് ഇത്. വിറ്റാമിന്‍, ഫോസ്ഫറസ്, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.
ആരോഗ്യത്തിനും ജീവിത ശൈലിയ്ക്കും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്രമേഹം എന്ന അവസ്ഥ, എന്നാല്‍ പ്രമേഹത്തിന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് മൈസൂര്‍ ചീര. മൈസൂര്‍ ചീര ഏറെ കഴിക്കുന്നത് ഏത് പഴക്കിയ പ്രമേഹം കുറയ്ക്കാനും നമ്മളെ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് തോരന്‍ വെച്ച് കഴിക്കുന്നതിലൂടെ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പലപ്പോഴും പല രോഗങ്ങളെയും നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര.
സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് ഗര്‍ഭകാലത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു അതുകൊണ്ട് തന്നെ ഭയക്കാതെ കഴിക്കാവുന്ന ഒന്നാണ് മൈസൂര്‍ ചീര. കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്കും ഇത് ഏറെ പരിഹാരമാണ്.
ബന്ധപ്പെട്ട വാർത്തകൾ
പച്ചക്കറികൃഷിക്ക് വേലിയും തീൻമേശയിൽ തോരനുമാവാൻ മധുരച്ചീര
ടെറസ്സിലെ ഗ്രോബാഗ് കൃഷിയിൽ മികച്ച വിളവിന് ഏഴ് ദിവസ പരിപാലനം