Updated on: 21 October, 2022 8:44 PM IST
Health benefits of adding Ridge Gourd to your daily diet

പരിപ്പിൻറെ കൂടെയും ഉണക്ക ചെമ്മീൻ പൊടിച്ചതിൻറെ കൂടെയുമൊക്കെ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് പീച്ചിങ്ങ (Ridge gourd).   രുചിയുടെ കാര്യത്തിൽ മാത്രമല്ല നമ്മുടെ  ശരീരത്തിനും ഇവ കഴിച്ചാൽ നിരവധി ഗുണങ്ങള്‍ നേടാൻ സാധിക്കും, അത്രയ്ക്കും പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പീച്ചിങ്ങ.

ബന്ധപ്പെട്ട വാർത്തകൾ: എല്ലാ കാലത്തും വിളവ് ലഭ്യമാക്കാവുന്ന പീച്ചിങ്ങയുടെ കൃഷിരീതി

പ്രമേഹരോഗികള്‍ക്ക്

പീച്ചിങ്ങയ്ക്ക് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ശേഷി ഉണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ പീച്ചിങ്ങ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ഉഷ്ണം കുറയ്ക്കാന്‍

ചിലര്‍ക്ക് എത്ര തണുപ്പ് സമയത്തും ചെറിയ ചൂടു പോലും താങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരമാണ് പീച്ചിങ്ങ. പീച്ചിങ്ങയിലും ഇതിന്റെ ഇലയിലുമെല്ലാം ധാരാളം ഔഷധഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍, ഇവ തോരന്‍, കറി എന്നിവ ഉണ്ടാക്കി കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിതമായിട്ടുള്ള ചൂടിനെ നിയന്ത്രിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മാവില ഇങ്ങനെ കഴിച്ചാൽ പ്രമേഹം മാറും

തടി കുറയ്ക്കാൻ

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഹാരത്തില്‍ പീച്ചിങ്ങ ഉള്‍പ്പെടുത്താം. ഇത് നാരുകളാല്‍ സമ്പുഷ്ടമാണ്.  നമ്മളുടെ ശരീരത്തിലെ അമിതമായിട്ടുള്ള കലോറി കുറയ്ക്കുവാനുള്ള ശേഷിയും ഇതിന് ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നു. അതിനാല്‍ അമിതഭാരം ഉള്ളവര്‍ക്ക് ഡയറ്റില്‍ പീച്ചിങ്ങ വിഭവങ്ങള്‍ ധൈര്യമായി ഉള്‍പ്പെടുത്താം.

അകാല നര കുറയ്ക്കാൻ

ഇന്ന് മിക്കവരിലും കാണുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാല നര. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പീച്ചിങ്ങ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലമുടിയില്‍ തേച്ച് പിടിപ്പിക്കുക എന്നത്. ഇതിനായി പീച്ചിങ്ങ നന്നായി ചെറുതാക്കി അരിഞ്ഞെടുത്ത് അത് വെളിച്ചെണ്ണയില്‍ നന്നായി മിക്‌സ് ചെയ്ത് എടുക്കുക. ഇവ നന്നായി തലമുടിയില്‍ തേച്ച് പിടിപ്പിക്കണം. ഇത് മുടിയ്ക്ക് നല്ല കട്ടി ഉണ്ടാകുന്നതിനും അതുപോലെ, ബലം വയ്ക്കുന്നതിനും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: Hair Care Tips: ആരോഗ്യമുള്ള മുടി ലഭിക്കാൻ ഇതും കൂടി ശ്രദ്ധിക്കാം

ചര്‍മ്മത്തെ സംരക്ഷിക്കാൻ

ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ത്വക്ക് സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിന് ശേഷിയുണ്ട്.

രോഗപ്രതിരോധശേഷിയ്ക്ക്

രോഗങ്ങള്‍ പെരുകികൊണ്ടിരിക്കുന്ന ഇക്കാലത്ത് രോഗപ്രതിരോധശേഷി നന്നായി വര്‍ദ്ധിപ്പിച്ചെടുക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. അതിനാൽ പീച്ചിങ്ങ നിങ്ങളുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തുക.

English Summary: Health benefits of adding Ridge Gourd to your daily diet
Published on: 21 October 2022, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now