Updated on: 6 February, 2020 11:12 PM IST

ആഹാരസാധങ്ങൾ പ്രത്യേകിച്ച് സസ്യാഹാരം പാകം ചെയ്യുമ്പോൾ രുചിക്കും ഗന്ധത്തിനും വേണ്ടി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കായം.അടുക്കളയിലെ ഔഷധമാണ് കായം. ഉദരസംബന്ധിയായ മിക്ക രോഗങ്ങള്‍ക്കും കായം ഉത്തമമായ ഔഷധം കൂടിയാണ് കായം.വാത,കഫ വികാരങ്ങളെയും വയര്‍ വീര്‍ക്കുന്നതിനെയും വയറുവേദനയെയും കായം ശമിപ്പിക്കുന്നു. ചെറിയ കുട്ടികളിലെ വയറു വേദനയ്ക്ക് പാൽക്കായം വളരെ നേർപ്പിച്ച ചൂടുവെള്ളത്തിൽ കൊടുക്കാറുണ്ട്. കീടവിഷങ്ങള്‍ ഉള്ളില്‍ച്ചെന്നാല്‍ പേരയുടെ ഇല ചതച്ചു പിഴിഞ്ഞ നീരില്‍ കായം കലക്കി കുടിച്ചാല്‍ വിഷം നിര്‍വീര്യമാകും. എട്ടുകാലി വിഷത്തിന് വെറ്റില, കായം, മഞ്ഞള്‍ ഇവ സമം അരച്ച് പുരട്ടിയാല്‍ മതിയാകും. നിരവധി ആയുർവേദ മരുന്നുകളിൽ കായം ചേർക്കുന്നുണ്ട്.കായം നെയ്യില്‍ വറുത്തോ,മറ്റേതിൻ്റെ എങ്കിലും കൂടെ ചേർത്ത് ഉപയോഗിക്കാനാണ് ആയുർവേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

ബഹുവർഷ ഔഷധിയായ ഈ ചെടി 6 മുതൽ പത്തടി വരെ ഉയരത്തിൽ വളരുന്നു കുലകുലയായി മഞ്ഞ നിറത്തിലുള്ള പൂക്കളും വൃത്താകൃതിയിൽ ഉള്ള പൂക്കളുമാണ് ഇതിൽ കാണപ്പെടുക . ചെടിയുടെ ചുവട്ടിലെ വേരില്‍ നിന്ന് ഊറിവരുന്ന കറ ഉണക്കിയാണ് കായം നിര്‍മിക്കുന്നത്. വേരും തണ്ടും കൂടിച്ചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്. അഞ്ചു വര്‍ഷത്തെ വളര്‍ച്ചകൊണ്ട് തൈ ഒരു ചെറുവൃക്ഷമായി മാറും. ഈയവസരത്തിലാണ് വേരിലും ചുവട്ടിലെ കിഴങ്ങില്‍ നിന്നും കറ ലഭിക്കുന്നത്. വേരുകള്‍ മണ്ണിനു പുറത്താക്കണം. 12 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ചുറ്റളവുള്ള കാരറ്റ് ആകൃതിയുള്ള നാരായവേരുകളാണ് കായക്കറ എടുക്കാന്‍ ഉത്തമം വേരിൽ ഒരു മുറിവുണ്ടാക്കി ആ മുറിവിലൂടെ വരുന്ന കറ മൺ പാത്രങ്ങളിൽ ശേഖരിച്ചു ഉണക്കിയാണ് കായം ഉണ്ടാക്കുന്നത് .50 ശതമാനത്തിലധികം അരിപ്പൊടിയും അറബിക്ക എന്ന പശയും ചേര്‍ത്താണ് യഥാര്‍ഥ കായക്കറ വിപണിയിലെത്തിക്കുന്നത്. ശുദ്ധമായ കായം അതിന്റെ അതിരൂക്ഷഗന്ധത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്തരത്തില്‍ ചില ചേരുവകള്‍ ചേര്‍ത്ത് വില്‍ക്കുന്നത്. .വെളുത്ത കായവും കരിങ്കായവും വിപണിയിൽ ലഭ്യമാണ് ഇതിൽ കരിങ്കായമാണ് ആഹാരത്തിൽ ഉപയോഗിക്കാറ് വെളുത്തകായം അഥവാ പാൽക്കായം കൂടുതലും. ആയുർവേദ മരുന്നുകളിൽ ആണ് ഉപയോഗിക്കുന്നത്.

English Summary: Health benefits of Asafoetida
Published on: 06 February 2020, 11:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now