വളരെക്കാലമായി ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് വെറ്റില. വെറ്റില പാൻ, മുറുക്കാൻ തുടങ്ങിയവയിൽ വളരെ വ്യപകമായി ഉപയോഗിച്ചു വരുന്ന ഒരു ഔഷധ ഇലയാണ്. അതിനു പുറമെ വെറ്റിലയ്ക്ക് വളരെയധികം പ്രാധാന്യം ഇന്ത്യൻ സംസ്കാരത്തിലുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവാഹ ചടങ്ങുകളിൽ വെറ്റിലയും അടയ്ക്കയും മുതിർന്ന വ്യക്തികൾക്ക് നൽകി അനുഗ്രഹം വാങ്ങുന്ന ചടങ്ങും ഇന്നും നിലനിൽക്കുന്നു. വെറ്റിലയിൽ വിറ്റാമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, തുടങ്ങിയ നിരവധി പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം കാൽസ്യത്തിന്റെ ഒരു മികച്ച ഉറവിടം കൂടിയാണ് വെറ്റില.
വെറ്റിലയുടെ ആരും പറയാത്ത കുറച്ച ഔഷധ ഗുണങ്ങളെക്കുറിച്ചറിയാം:
1. വെറ്റില ശരീരത്തിലുണ്ടാവുന്ന മുറിവുകൾ, ചതവ്, ചൊറിച്ചിൽ എന്നിവ മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. ശരീരത്തിൽ മുറിവുകളോ, ചതവോ ഉള്ള സ്ഥലത്ത് വെറ്റിലയുടെ ഇളം ഇലകൾ അരച്ച് ഒരു പേസ്റ്റ് ആക്കി ഇടുന്നത് വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നു.
2. ചുമയും ജലദോഷവും ചികിത്സിക്കാൻ വെറ്റില ഫലപ്രദമാണ്. നെഞ്ച് വേദന, ശ്വാസകോശത്തിലെ ബുദ്ധിമുട്ടുകൾ, ആസ്ത്മ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ഒരു മികച്ച പ്രതിവിധിയാണ്.
3. വെറ്റിലയ്ക്ക് അതിശയകരമായ ആന്റിസെപ്റ്റിക്, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. അതിനാൽ ഇത് രോഗം വരാതെ ശരീരത്തെ പ്രതിരോധിക്കുന്നു.
4. ആയുർവേദമനുസരിച്ച്, വെറ്റില കഴിക്കുന്നത് മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകുന്നു.
5. കുടലിനെ സംരക്ഷിക്കാൻ സഹായിക്കുന്ന കാർമിനേറ്റീവ്, കുടൽ, വായുവിരുദ്ധ ഗുണങ്ങൾ എന്നിവ കാരണം ഭക്ഷണത്തിന് ശേഷം ഒരു വെറ്റില ചവയ്ക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ കാത്സ്യത്തിന്റെ കുറവുണ്ടോ? എള്ള് കഴിക്കാം..
Pic Courtesy: Pexels.com