കേവലം ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനേക്കാൾ, കുരുമുളക് അതിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങൾക്കൊണ്ട് ഒരു വ്യക്തിയിൽ ആരോഗ്യപരമായ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് സഹായിക്കുന്നു. അതിനു കാരണം ഇതിലടങ്ങിയ പൈപ്പറിനാണ്. കുരുമുളകിന് അതിന്റെ രൂക്ഷമായ രുചി നൽകുന്ന പ്രകൃതിദത്ത ആൽക്കലോയിഡാണ് പൈപ്പറിൻ. കുരുമുളകിന് ആരോഗ്യം വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ നൽകുന്ന ഒരു പ്രധാന ഘടകം കൂടിയാണിത്.
ശരീരത്തിൽ രക്തപ്രവാഹത്തിനും, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ന്യൂറോളജിക്കൽ അവസ്ഥകൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു തരം ആന്റിഓക്‌സിഡന്റാണ് പൈപ്പറിൻ.
1. രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു:
ശരീരത്തിൽ രോഗം ഒഴിവാക്കാൻ സഹായിക്കുന്നതിന് രോഗ പ്രതിരോധശേഷി വളരെ പ്രധാനമാണ്, കുരുമുളക് രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ബാക്ടീരിയകളെയും വൈറസുകളെയും ആക്രമിക്കാൻ ശരീരം ഉപയോഗിക്കുന്ന വെളുത്ത രക്താണുക്കളെ വർദ്ധിപ്പിക്കുന്നതിൽ ഇതിന്റെ സജീവ സംയുക്തങ്ങൾക്ക് വളരെ വലിയ പങ്കുണ്ട്.
2. പോഷകാഹാര ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്:
ഈ തീക്ഷ്ണമായ സുഗന്ധവ്യഞ്ജനത്തിൽ വിവിധതരം സജീവ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് ഒലിയോറെസിൻ, ആൽക്കലോയിഡുകൾ, പൈപ്പറിൻ, ഷാവിസിൻ എന്നിവ ധാരാളമായി കാണപ്പെടുന്നു. ഇത് കോശങ്ങളെ സംരക്ഷിക്കാനും, ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയിഡുകൾ, അവശ്യ എണ്ണകൾ, മറ്റ് ഫിനോളിക് സംയുക്തങ്ങൾ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യം, മുറിവ് ഉണക്കൽ, മെറ്റബോളിസം തുടങ്ങിയ പ്രവർത്തങ്ങൾക്ക് സഹായിക്കുന്ന ധാതുവായ മാംഗനീസിന്റെ വളരെ നല്ല ഉറവിടമാണ് കുരുമുളക്. വാസ്തവത്തിൽ, ഒരു ടീസ്പൂൺ കുരുമുളകിൽ ആരോഗ്യ വിദഗ്ദ്ധർ പ്രതിദിനം ശുപാർശ ചെയ്യുന്ന മാംഗനീസിന്റെ 13 ശതമാനവും വിറ്റാമിൻ കെയുടെ 3 ശതമാനവും കാണാൻ സാധിക്കും.
കറുത്ത കുരുമുളക് ഭക്ഷണത്തിൽ എങ്ങനെ ഉപയോഗിക്കാം?
സാധ്യമാകുമ്പോഴെല്ലാം, ഭക്ഷണം തയ്യാറാക്കുമ്പോൾ മുളക് പൊടിയ്ക്ക് പകരം കുരുമുളക് പൊടി ഉപയോഗിക്കുക. കുരുമുളക് ഉപയോഗിക്കുന്നതിന് മുൻപ് നിങ്ങൾ ശുദ്ധമായ കുരുമുളകാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വിഷാദരോഗ സാധ്യത കുറയ്ക്കാൻ അവോക്കാഡോ കഴിക്കാം
Pic Courtesy: Pexels.com