ഇന്ത്യൻ അടുക്കളയിൽ സാധാരണ കാണപ്പെടുന്ന ഒരു പച്ച പച്ചക്കറിയാണ് ചുരയ്ക്ക അല്ലെങ്കിൽ ലോക്കി(ഹിന്ദി)
ചുരയ്ക്കയുടെ ജ്യൂസ് കുടിക്കാൻ പലപ്പോഴും ഉപദേശിക്കാറുണ്ട്. എന്നാൽ നിങ്ങളിൽ എത്ര പേര് അതിൻ്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തിട്ടുണ്ട്? 92% വരെ ജലാംശം ഉള്ള ചുരയ്കക്ക അതിശയകരമാം വിധം ഉന്മേഷദായകവും പോഷക സമ്പുഷ്ടവുമായ പാനീയമാണ്. അവശ്യ വിറ്റാമിനുകൾ, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതും കൊഴുപ്പും കൊളസ്‌ട്രോളും ഗണ്യമായി കുറഞ്ഞതുമായ ചുരയ്ക്ക ജ്യൂസ് ഈ താഴെപ്പറഞ്ഞിരിക്കുന്ന ആരോഗ്യ-വർദ്ധന ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനത്തെ സഹായിക്കുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ദഹനം: ജലാംശം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചുരയ്ക്ക നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉത്തമമാണ്. മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് ഫലപ്രദമായി സഹായിക്കും.
ശരീരഭാരം കുറയ്ക്കൽ: വിറ്റാമിനുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ നിറഞ്ഞിരിക്കുന്ന ചുരയ്ക്ക ജ്യൂസ് നിങ്ങൾക്ക് ധാരാളം പോഷണം നൽകുന്നു. കൂടാതെ, ഇത് നിങ്ങളുടെ വിശപ്പ് തൃപ്തിപ്പെടുത്തുകയും നിങ്ങളെ പൂർണ്ണമായി ആരോഗ്യവാനായി നിലനിർത്തുകയും ചെയ്യുന്നു, അങ്ങനെ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇത് തണുപ്പിക്കൽ പ്രഭാവം നൽകുകയും മൂത്രാശയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
കൂളിംഗ് ഇഫക്റ്റ്: ചുരയ്ക്കയുടെ ജലത്തിന്റെ സാന്നിധ്യം ശരീരത്തിന് അതിശയകരമായ തണുപ്പിക്കൽ പ്രഭാവം നൽകുന്നു. കൂടാതെ, നിർജ്ജലീകരണത്തിൽ നിന്ന് നിങ്ങളെ സഹായിക്കുന്നതിന് ഇത് മികച്ചതാണ്. വേനൽക്കാലത്ത് ഇത് തീർച്ചയായും കുടിക്കേണ്ടത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മൂത്രാശയ പ്രശ്നങ്ങൾ: ഡൈയൂററ്റിക് സ്വഭാവമുള്ള ചുരയ്ക്ക ജ്യൂസ് ശരീരത്തിൽ നിന്ന് അധിക ജലം പുറന്തള്ളാൻ സഹായിക്കും, അങ്ങനെ മൂത്രാശയ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ സഹായിക്കുന്നു.
ഇത് നിങ്ങളുടെ ഹൃദയത്തെ ചെറുപ്പമായി നിലനിർത്തുകയും ചർമ്മത്തിന്റെ/മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ചർമ്മം/മുടിയുടെ ആരോഗ്യം: നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുന്നതിലൂടെയും എണ്ണയുടെ സ്രവണം സന്തുലിതമാക്കുന്നതിലൂടെയും ചുരയ്ക്ക ജ്യൂസ് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അനാവശ്യമായ മുഖക്കുരു വരുന്നത് കുറയ്ക്കാനും സഹായിക്കും. ഇത് അകാല നരയോ മുടി കൊഴിയാനുള്ള സാധ്യതയോ കുറയ്ക്കുന്നു, അങ്ങനെ നിങ്ങളെ ചെറുപ്പമായി തോന്നിപ്പിക്കുന്നു.
ഹൃദയാരോഗ്യം: ചുരയ്ക്ക ജ്യൂസ് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും, അതുവഴി നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ : നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ...