Updated on: 6 January, 2024 9:07 PM IST
Health Benefits of Chinese potato

പലരുടേയും ഇഷ്‌ടപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ് കൂർക്ക കിഴങ്ങ്.  ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.  ഉരുളക്കിഴങ്ങ് പോലെ, കൂർക്ക കിഴങ്ങ് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. കൂടാതെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കൂര്‍ക്ക സഹായിക്കുന്നു. കൂര്‍ക്ക കിഴങ്ങ് മാത്രമല്ല ഇതിന്റെ വെള്ളവും ആരോഗ്യത്തിന് ഉത്തമമാണ്. കൂര്‍ക്ക തിളപ്പിച്ച വെള്ളം തൊണ്ട വേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.  

കൂര്‍ക്ക കഴിക്കുന്നത് അണുബാധ കുറക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകുയം ചെയ്യുന്നു. അതിനാൽ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും കൂര്‍ക്ക നല്ലതാണ്.  ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കൂര്‍ക്ക. 

ബന്ധപ്പെട്ട വാർത്തകൾ: കൂർക്ക കൃഷിക്ക് കാലമായി

തൊണ്ട വേദനയ്ക്കും തൊണ്ടയിലെ അണുബാധക്കും കൂര്‍ക്ക തിളപ്പിച്ച വെള്ളം നല്ലതാണ്.  കൂര്‍ക്ക തിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ കൊള്ളുന്നത് ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കൂർക്ക കഴിക്കുന്നത് നല്ലതാണ്.  ഇത് വേവിച്ച് ഉപ്പിട്ട് കഴിക്കുന്നത് ഇത്തരം അവസ്ഥകളില്‍ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.  

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കൂര്‍ക്ക. കുട്ടികള്‍ക്ക് വരെ ഉപ്പിട്ട് വേവിച്ച് കൊടുക്കാവുന്നതാണ്.   

നല്ല ഉറക്കം ലഭിക്കുന്നതിനും കൂര്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് നല്ല ഉറക്കവും ഇന്‍സോംമ്‌നിയ എന്ന അവസ്ഥയെ  ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

English Summary: Health Benefits of Chinese potato
Published on: 06 January 2024, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now