Updated on: 4 April, 2023 11:46 AM IST
Health benefits of coconut malai

ഇളം തേങ്ങയിൽ നിന്ന് എടുക്കുന്ന കരിക്കും കരിക്കിൻ വെള്ളവും വേനൽക്കാലത്ത് കഴിക്കുന്നത് നമ്മെ ഉൻമേഷമാക്കാനും ക്ഷീണവും തളർച്ചയും മാറ്റുന്നതിനും സഹായിക്കുന്നു. ഇത് കഴിക്കുമ്പോഴുള്ള സന്തോഷം സമാനതകളില്ലാത്തതാണ്. വീടുകളിൽ കരിക്ക് ഇല്ലാത്തവർക്ക് വഴിയോരങ്ങളിൽ നിന്ന് കരിക്ക് വാങ്ങുന്നതിന് സാധിക്കും. വേനൽക്കാലത്ത് ചൂട് കുറയ്ക്കുന്നതിനും ശരീരത്തിൻ്റെ ക്ഷീണം മാറ്റുന്നതിനും കരിക്കിനേക്കാൻ വിശ്വസിക്കാൻ പറ്റുന്ന വേറൊന്നില്ല.

ഇതിന് രുചി മാത്രമല്ല ആരോഗ്യത്ത വളരെ ഗുണങ്ങൾ നൽകുന്ന പോഷകങ്ങളും കരിക്കിൽ ഉണ്ട്. കരിക്കിൻ്റെ വെള്ളത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ശരീരത്തിലെ അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. മാത്രമല്ല രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

കരിക്ക് കൊണ്ട് എസ്ക്രീം, ഷേയ്ക്ക്, ജ്യൂസ് എന്നിവ ഉണ്ടാക്കാം. കരിക്കിൻ്റെ ഷേയ്ക്കിനും ജ്യൂസിനും വേനൽക്കാലത്ത് ആരാധകർ ഏറെയാണ്.

കരിക്ക് കാമ്പിൻ്റെ ആരോഗ്യഗുണങ്ങൾ

ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നിരവധി ഘടകങ്ങൾ കരിക്കിൽ അടങ്ങിയിരിക്കുന്നു. അന്നജം, പ്രോട്ടീനുകൾ, നാകുകൾ, പഞ്ചസാരകൾ ശരീരത്തിന് ആവശ്യമായ ജീവകങ്ങൾ എന്നിങ്ങനെ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണ് കരിക്ക്.

1. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പൂരിത കൊഴുപ്പ് കൂടുതലാണെങ്കിലും, കരിക്കിൻ്റെ കാമ്പ് ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളായ ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുന്നതിനും കരിക്ക് സഹായിക്കുന്നു. കൂടാതെ, കരിക്കിൻ്റെ കാമ്പിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് രക്തസമ്മർദ്ദത്തിന്റെ അളവ് മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

2. ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്

കരിക്കിൻ്റെ കാമ്പിൻ്റെ MCT കൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, കാരണം അവയ്ക്ക് ഊർജ്ജ ചെലവ് വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കഴിയും. മറ്റ് തരത്തിലുള്ള കൊഴുപ്പുകളെ അപേക്ഷിച്ച് ഭക്ഷണത്തിൽ കരിക്ക് ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാനും അരക്കെട്ടിന്റെ ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

100 ഗ്രാം കരിക്ക് കഴിക്കുന്നത് ആരോഗ്യമുള്ള 80 ആളുകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹം തടയുകയും ചെയ്തു എന്ന് പഠനങ്ങൾ പറയുന്നുണ്ട്.

4. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

നാരുകളാൽ സമ്പുഷ്ടമായതിനാൽ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം മെച്ചപ്പെട്ട ദഹനത്തെ പിന്തുണയ്ക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധൻ വിശദീകരിക്കുന്നു. കരിക്കിലെ നാരുകൾ മലവിസർജ്ജനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. കൂടാതെ, ബാക്ടീരിയയിൽ നല്ല സ്വാധീനം ചെലുത്തുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുന്നു.

5. ഗർഭിണികൾക്ക് ഗുണം ചെയ്യും

ഗര്ഭപിണ്ഡത്തിന്റെ മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയ്ക്കും വികാസത്തിനും കരിക്ക് കഴിക്കുന്നത് സഹായിക്കും, ഓക്കാനം, വിളർച്ച എന്നിവ കുറയ്ക്കാനും അമ്മയിൽ നിന്നുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കരിക്കിലെ പോഷകഘടന ഗർഭിണികൾക്ക് ഗുണം ചെയ്യും. അത്കൊണ്ട് തന്നെ ഗർഭിണികൾക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് കരിക്ക്.

ബന്ധപ്പെട്ട വാർത്തകൾ: കാൻസറിനെ തോൽപ്പിക്കും, കൊളസ്ട്രോൾ കുറയ്ക്കും; വാഴപ്പിണ്ടി നിസ്സാരക്കാരനല്ല!

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Health benefits of coconut malai
Published on: 04 April 2023, 11:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now