വിവിധ നിറങ്ങളിലും രുചികളിലും വരുന്ന ചെറിയ പഴങ്ങളാണ് ചെറികൾ. ഇവ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്, ഒന്ന് ചെറിയ എരിവുള്ളതും, മറ്റൊന്ന് മധുരമുള്ളതാണ്. ചെറികളുടെ നിറങ്ങൾ മഞ്ഞ മുതൽ കടും കറുപ്പ്, ചുവപ്പ് വരെയായി കാണപ്പെടുന്നു. എല്ലാ ഇനങ്ങളും വളരെ പോഷകഗുണമുള്ളതും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടവുമാണ്.
ചെറി പഴത്തിലടങ്ങിയ പോഷകങ്ങൾ, പ്രത്യേകിച്ച് നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിനും, ചർമ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി വളരെ അത്യന്താപേക്ഷിതമാണ്, അതേസമയം പേശികളുടെ സങ്കോചത്തിനും നാഡികളുടെ പ്രവർത്തനത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മറ്റ് പല നിർണായക ശാരീരിക പ്രക്രിയകൾക്കും പൊട്ടാസ്യം ആവശ്യമാണ്. ചെറികൾ നാരുകളുടെ വളരെ നല്ല ഉറവിടം കൂടിയാണ്.
ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു, ഇത് കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഊർജ്ജം നൽകുകയും കുടലിന്റെ ആരോഗ്യത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ, ഇതിലടങ്ങിയ ബി വിറ്റാമിനുകൾ, മാംഗനീസ്, ചെമ്പ്, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ ശരീരത്തിന് വളരെ നല്ല ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ് ചെറി പഴം. ചെറിയിലെ സസ്യ സംയുക്തങ്ങളുടെ ഉയർന്ന സാന്ദ്രത, ഈ പഴത്തെ മറ്റു പഴങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. എല്ലാ ചെറികളിലും ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ചെറി പഴത്തിലടങ്ങിയ ഉയർന്ന ആന്റിഓക്‌സിഡന്റ് ഘടകം ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കും, ഇത് ഒന്നിലധികം വിട്ടുമാറാത്ത രോഗങ്ങളെയും അകാല വാർദ്ധക്യത്തെയും ചെറുക്കുന്നു.
ശരീരത്തിലെ സെല്ലുലാർ കേടുപാടുകൾക്കെതിരെ പോരാടാനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന സസ്യ രാസവസ്തുക്കളുടെ ഒരു വലിയ ഗ്രൂപ്പായ പോളിഫെനോൾസ് ചെറികളിൽ പ്രത്യേകിച്ച് കൂടുതലായി കാണപ്പെടുന്നു. വാസ്തവത്തിൽ, പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോഗം, പ്രമേഹം, മാനസിക പ്രശ്‍നങ്ങൾ , അർബുദങ്ങൾ എന്നിവയുൾപ്പെടെ പല വിട്ടുമാറാത്ത അവസ്ഥകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. ചെറി പഴങ്ങളിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി തുടങ്ങിയ കരോട്ടിനോയിഡ് പിഗ്മെന്റുകളും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടിനും ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ പ്രശസ്തമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അമിത വണ്ണമുണ്ടോ കോവയ്ക്ക കഴിക്കാം !
Pic Courtesy: Pexels.com