മുതിര കഴിച്ചാൽ കഴിച്ചാൽ കുതിരയെപ്പോലെ ആരോഗ്യം എന്നാണ് അല്ലെ പറയുന്നത്? അതിന് കാരണം കുതിരയുടെ വേഗം വർധിപ്പിക്കാൻ മത്സരത്തിന് മുമ്പ് കൊടുക്കുന്ന ആഹാകരമായത് കൊണ്ടാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളുള്ള വസ്തുവാണ് മുതിര.
മുതിര ഉൾപ്പെടുന്ന ഒട്ടേറെ ഔഷധങ്ങൾ ആയുർവേദത്തിലുണ്ട്. മാത്രമല്ല മുതിരയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് ആയുർവേദത്തിൽ വളരെ നന്നായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള മുതിരയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം...
ആർത്തവ ക്രമീകരണത്തിന്
സ്ത്രീകൾക്ക് ആർത്തവം ക്രമീകരിക്കാൻ വളരെ നല്ലതാണ് മുതിര. മാത്രമല്ല ആർത്തവ കാലഘട്ടത്തിൽ ഉണ്ടാവുന്ന അമിതമായുള്ള രക്ത സ്രാവം ഇത് കുറയ്ക്കുന്നു. ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് നിയന്ത്രിക്കാൻ ഇത് കഴിച്ചാൽ മതി. അതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന അയേണിൻ്റെ സാന്നിധ്യമാണ്.
ഇത് എങ്ങനെ കഴിക്കാം
രാത്രി മുതിര കുതിർക്കുക, പിറ്റേന്ന് ഇത് എടുത്ത് വേവിച്ച് ഇത് ദിവസത്തിൽ മൂന്ന് നേരം കുടിക്കുക. ഇങ്ങനെ കഴിച്ചാൽ ആർത്തവ കാല പ്രശ്നങ്ങളെ ഇല്ലാതാക്കാം.
കൊളസ്ട്രോളിന് വളരെ നല്ലതാണ്
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ എന്നത്. ഇത് കൂടുന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനെ ഇത് ബാധിക്കുന്നു. അതിനെ നിയന്ത്രിക്കേണ്ടത് പ്രധാന കാര്യമാണ്. അത് കൊണ്ട് തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ ഭക്ഷണമാണ് മുതിര. ഇത് ശരീരത്തിലം മോശം കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോൾ ഉണ്ടാകാൻ സഹായിക്കുന്നു. അങ്ങനെ ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നു.
പ്രേമേഹ രോഗികൾക്ക്
കൊളസ്ട്രോൾ പോലെ തന്നെ നിയന്ത്രിക്കേണ്ട ഒന്നാണ് പ്രമേഹം. കാരണം പ്രമേഹം ഉയർന്നിരിക്കുന്നവർക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ഷുഗർ കൂടിയിരിക്കുന്നവർക്ക് മുതിര കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് ലെവൽ നിയന്ത്രിക്കുന്നു, അങ്ങനെ ശരീരത്തിനുള്ളിൽ ഇൻസുലിൻ രൂപപ്പെടുന്നത് തടയുന്നു, പ്രമേഹത്തെ നിയന്ത്രിക്കുന്നു.
എങ്ങനെ കഴിക്കാം
പ്രമേഹം നിയന്ത്രിക്കുന്നതിനായി ഉപ്പിട്ട് വേവിച്ചെടുത്ത മുതിര വെറും വയറ്റിൽ കഴിക്കാം നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിൻ്റെ കൂടെ നല്ല സാലഡ് കഴിക്കാവുന്നതാണ്. ഇത് മുതിരയുടെ ഗുണങ്ങൾ കൂട്ടുന്നതിന് സഹായിക്കുന്നു.
ചർമ്മ പ്രശ്നങ്ങൾക്ക് സഹായിക്കുന്നു
ചർമ്മത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ് മുതിര. ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, അണുബാധകൾ എന്നിവയ്ക്കെതിരെ സഹായിക്കുന്നു. ഇതിൽ ആൻ്റി ബാക്ടീരിയൽ, ആൻ്റി മൈക്രോബയൽ, ആൻ്റി ഓക്സിഡൻ്റ് എന്നിങ്ങനെയുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് സഹായിക്കുന്നു.
എങ്ങനെ തയ്യാറാക്കാം
മുതിര കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും, ചർമ്മത്തിൽ പ്രശ്ന ബാധിതമായിട്ടുള്ളതുമായ പ്രദേശത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങ് ജ്യൂസിൻറെ ആർക്കുമറിയാത്ത ചില ആരോഗ്യഗുണങ്ങൾ