കാത്സ്യത്തിന്റെ വളരെ മികച്ച സസ്യ സ്രോതസ്സാണ് എള്ള്. ഇത് പോഷകങ്ങളുടെ കലവറയായി അറിയപ്പെടുന്നു, എള്ള് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യപരമായ മികച്ച ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. എള്ള് ഉപയോഗിച്ച് സ്വാദിഷ്ടമായ ലഡ്ഡൂകൾ, അതിനു പുറമെ ഭക്ഷണങ്ങളിൽ അലങ്കാരത്തിനും അതോടൊപ്പം ബ്രെഡ്, ഡെസേർട്ട് എന്നിവ ഉണ്ടാക്കുമ്പോഴും ഉൾപ്പെടുത്താറുണ്ട്. എള്ളിന് അധികം ആർക്കും അറിയാത്ത ആരോഗ്യ-പ്രോത്സാഹന ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു.
പ്രധാന ആരോഗ്യ ഗുണങ്ങൾ:
എള്ള് കഴിക്കുന്നത് ശരീരത്തിൽ കൊളസ്‌ട്രോൾ അളവ് കുറയ്ക്കുന്നതിനും, മലബന്ധം തടയുന്നതിനും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് എള്ള്. എള്ളിൽ മെഥിയോണിൻ എന്ന ഒരു പോഷകം അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ ആരോഗ്യകരമാക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നതിനും സഹായിക്കുന്നു. എള്ളിൽ കാണപ്പെടുന്ന മറ്റൊരു മൂലകമാണ് ട്രിപ്റ്റോഫാൻ, ഇത് ശാന്തമായ പോഷകം എന്നും പൊതുവെ അറിയപ്പെടുന്നു.
എള്ള് സ്ഥിരമായി കഴിക്കുന്നത്, വ്യക്തികളിൽ നല്ല ഉറക്കം നൽകുകയും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെളുത്ത എള്ള് കാൽസ്യത്തിന്റെ വളരെ സമ്പന്നമായ ഉറവിടമാണ്. കറുപ്പും ചുവപ്പും നിറമുള്ള എള്ളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, അതിനാൽ തന്നെ കറുപ്പും ചുവപ്പും നിറമുള്ള എള്ള് കഴിക്കുന്നത് അങ്ങനെ വിളർച്ച ചികിത്സിക്കാൻ സഹായിക്കുന്നു. എള്ളിൽ അടങ്ങിയ മറ്റൊരു ഘടകമാണ് ലെസിത്തിൻ, ഇത് ഓർമ്മ വർദ്ധിപ്പിക്കുന്നതിന് വളരെയധികം പേരുകേട്ടതാണ്. എള്ള് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാരിൽ മുലപാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
കുറച്ച് വറുത്ത എള്ള് പൊടിച്ച്, പിന്നിട് ഈ പൊടി വെള്ളത്തിലോ പാലിലോ ചേർത്ത് കുടിക്കാം.
മധുരത്തിനും, സ്വാദിനുമായി കുറച്ച് ശർക്കര ചേർക്കാം. അനീമിയ, അത് പോലെ വിളർച്ച ഉള്ളവരിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞ വ്യക്തികളിൽ, വിളർച്ച ചികിത്സിക്കാൻ ഇത് കുടിക്കുന്നത് ശുപാർശ ചെയ്യുന്നു. എള്ളെണ്ണ പതിവായി ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്, അതോടൊപ്പം മുടിയുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നു. ഉയർന്ന ഊഷ്മാവിൽ എണ്ണയുടെ ഘടന വളരെ സ്ഥിരതയുള്ളതും, എളുപ്പത്തിൽ കേടായി പോകാത്തതുമായതിനാൽ പാചകത്തിന് ഇത് വളരെയധികം ശുപാർശ ചെയ്യുന്നു. എള്ള് കഴിക്കുന്നത് വ്യക്തികളിൽ രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നതിന് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുടി തഴച്ചു വളരാൻ കറ്റാർ വാഴ മാത്രം മതി..
Pic Courtesy: Pexels.com