Updated on: 30 October, 2020 9:18 PM IST
ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ധാരാളം സൗന്ദര്യ ഗുണങ്ങളും നാരങ്ങയ്ക്കുണ്ട്.

നാരങ്ങയും നാരങ്ങ നീരും ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാല്‍ ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ധാരാളം സൗന്ദര്യ ഗുണങ്ങളും നാരങ്ങയ്ക്കുണ്ട്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. Pectin, vitamin C, calcium, potassium, തുടങ്ങി ധാരാളം പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തൊണ്ടവേദനയെ സുഖപ്പെടുത്തുന്നതിന് നാരങ്ങാവെള്ളത്തിന്റെ പരമ്പരാഗത ഗുണങ്ങളും അതിന്റെ ചികിത്സാ ഗുണങ്ങളും നമ്മില്‍ മിക്കവര്‍ക്കും പരിചിതമാണ്.

വായ്‌നാറ്റത്തിനും, പല്ലുവേദനയ്ക്കും….

നാരങ്ങ നീരുകൊണ്ട് വായ കഴുകിയാൽ വായ്നാറ്റം മാറിക്കിട്ടും. ഇത് കൂടാതെ പല്ലുവേദന പോലുള്ള ദന്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാരങ്ങയ്ക്ക് കഴിയും. വേദനാജനകമായ സ്ഥലത്ത് നാരങ്ങ നീര് പുരട്ടിയാൽ മതിയാകും.

നഖങ്ങള്‍ വൃത്തിയാക്കുന്നതിന്....

നാരങ്ങ നീര് ഉപയോഗിച്ച് നഖം വൃത്തിയാക്കാം. ഒരു കപ്പ് വെള്ളത്തില്‍ ½ നാരങ്ങ കഷ്ണത്തിൻറെ നീര് ചേര്‍ത്തതിൽ വിരല്‍ത്തുമ്പുകൾ 2 മിനിറ്റ് നേരം മുക്കിവയ്ക്കുക. മാത്രമല്ല അരിമ്പാറ നീക്കം ചെയ്യാനും ഇത് നല്ലതാണ്. അരിമ്പാറ ബാധിച്ച സ്ഥലത്ത് ഒരു കോട്ടണ്‍ നാരങ്ങനീരിൽ മുക്കിപുരട്ടുക, അരിമ്പാറ പൂര്‍ണമായും അലിഞ്ഞുപോകുന്നതുവരെ ദിവസങ്ങളോളം ആവര്‍ത്തിക്കുക.

ദുര്‍ഗന്ധം നീക്കംചെയ്യുന്നത്തിന്.....

ഫ്രിഡ്ജിലെ ദുര്‍ഗന്ധം നീക്കം ചെയ്യുന്നതിനായി cotton നാരങ്ങ നീരില്‍ മുക്കി മണിക്കൂറുകളോളം ഫ്രിഡ്ജില്‍ വെച്ചാൽ മതി. ഇത് കൂടാതെ ചര്‍മ്മത്തിലെ വടുക്കള്‍ക്ക് പരിഹാരമാണ്.

വയറിലെ പ്രശ്‌നങ്ങള്‍ക്ക്.....

വയറിലെ പ്രശ്‌നങ്ങള്‍ക്ക് നാരങ്ങ വെള്ളം നല്ലതാണ്. എക്കാലത്തെയും ആരോഗ്യകരമായ പാനീയമാണ് ഇത്. ചര്‍മ്മത്തിൻറെ തിളക്കത്തിനും മികച്ചതാണ് ഇത്. ഒരു നാരങ്ങയിലേക്ക് കുറച്ച് തേന്‍ ചേര്‍ത്ത മിശ്രിതം ചര്‍മ്മത്തിൻറെ തിളക്കം നിലനിര്‍ത്തുന്നു. മൈക്രോവേവ് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു.

ഫര്‍ണിച്ചര്‍ ക്ലീന്‍ ചെയ്യാൻ....

ഫര്‍ണിച്ചര്‍ ക്ലീന്‍ ചെയ്യാൻ കുറച്ച് നാരങ്ങ നീരും ഒലിവ് ഓയിലും ചേര്‍ത്ത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഫര്‍ണിച്ചര്‍ പോളിഷ് ഉണ്ടാക്കാം. അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് നാരങ്ങ നീര്. നാരങ്ങ വെള്ളം കലോറി രഹിതമാണ്, കൂടാതെ ചര്‍മ്മത്തിന് പ്രായമാകുന്നതിന് കാരണമാകുന്ന free radicals ഉൽപ്പാദനം കുറയ്ക്കുകയും ചെയ്യുന്നു.

താരന്‍ നീക്കംചെയ്യുന്നു....

താരന്‍, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കുറച്ച് നാരങ്ങ എടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്ത് വെള്ളത്തില്‍ കഴുകുക. താരന്‍ അപ്രത്യക്ഷമാകുന്നതുവരെ ആവര്‍ത്തിക്കുക. കൈമുട്ടിലെ കറുപ്പകറ്റാനും മികച്ചതാണ് നാരങ്ങ. മിനുസമാര്‍ന്ന കൈമുട്ടിനും കാല്‍മുട്ടിനും കുറച്ച് ബേക്കിംഗ് സോഡ, നാരങ്ങ, തേന്‍ എന്നിവ കലര്‍ത്തുക. നിങ്ങളുടെ കൈമുട്ടിലും കാല്‍മുട്ടിലും തടവിയാൽ ചര്‍മ്മം മിനുസമുള്ളതാവും.

ഡ്രൈ ക്ലീന്‍ ചെയ്യാന്‍....
ഈ ലളിതമായ ട്രിക്ക് ഉപയോഗിച്ച് നാരങ്ങാകൊണ്ട് വസ്ത്രങ്ങൾ dry cleaning ചെയ്യാം. കുറച്ച് നാരങ്ങാവെള്ളം എടുത്ത് കറപിടിച്ച ഷര്‍ട്ടുകള്‍ അല്ലെങ്കില്‍ ബ്ലൗസുകള്‍ക്ക് മുകളിലൂടെ സ്‌ക്രബ് ചെയ്യുക, നിങ്ങളുടെ വസ്ത്രങ്ങള്‍ മനോഹരവും പുതുമയുള്ളതുമാവും. Toxin പുറംതള്ളുന്നതിന് ശരീരത്തെ സഹായിക്കുന്നു.

സവാള മണത്തിന്....
ഉള്ളി അരിഞ്ഞതിന് ശേഷം നാരങ്ങ നീരും ഉപ്പും ഉപയോഗിച്ച് നിങ്ങളുടെ കൈയില്‍ നിന്ന് മണം നീക്കംചെയ്യാം. ഉള്ളി മുറിക്കുമ്പോഴെല്ലാം ഇത് ചെയ്യാവുന്നതാണ്. Blackheads നീക്കം ചെയ്യുന്നു. നാരങ്ങയ്ക്ക് anti-bacterial ഗുണങ്ങളുണ്ട്, ബ്ലാക്ക്‌ഹെഡുകള്‍ ഉടന്‍ നീക്കംചെയ്യാന്‍ അവ സഹായിക്കും. ഒരു നാരങ്ങ അരിഞ്ഞതിനുശേഷം നിങ്ങളുടെ മൂക്കിന് മുകളില്‍ നാരങ്ങ തൊലി തടവുക, നിങ്ങള്‍ ശ്രദ്ധിക്കുന്നതിനുമുമ്പ് എല്ലാ ബ്ലാക്ക്‌ഹെഡുകളും മങ്ങാന്‍ തുടങ്ങും.

മുഖക്കുരുവിന്.....
ഒരു കപ്പ് വെള്ളത്തില്‍ രണ്ട് തുള്ളി tree oil ചേര്‍ത്ത് ടോണറായി ഉപയോഗിക്കുക. ഇത് മുഖക്കുരുവിനെ ചെറുക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ കുടിക്കുന്നതിനും നാരങ്ങ വാട്ടര്‍ ഡ്രിങ്ക് തയ്യാറാക്കാം. അര നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി നിങ്ങളുടെ എല്ലാ പ്രഭാത പാനീയമാക്കി മാറ്റുക, ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും മലബന്ധവും വയറിളക്കവും തടയുകയും ചെയ്യുന്നു.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു...
ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. കഠിനമായ വ്യായാമത്തിന് ശേഷം ശരീര ലവണങ്ങള്‍ നിറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ നിങ്ങളുടെ ജിമ്മിനുശേഷം ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുക. ഇത് കൂടാതെ കാന്‍സറിനെ തടയുന്നതിനും മികച്ചതാണ് ഇത്. നാരങ്ങയ്ക്ക് 22 കാന്‍സര്‍ വിരുദ്ധ സംയുക്തങ്ങളുണ്ട്, അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നാരങ്ങ ഉള്‍പ്പെടുത്തുക, കാരണം ഇത് കാന്‍സര്‍ കോശങ്ങളിലെ കോശ വിഭജനം തടയുന്നു.

അനുബന്ധ വാർത്തകൾ ചെറുനാരങ്ങത്തൊലിയുടെ ഗുണങ്ങള്‍

#krishijagran #kerala #healthtips #lemon #lemonjuice

English Summary: Health benefits of lemon
Published on: 30 October 2020, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now