Updated on: 6 July, 2023 5:23 PM IST
Maize is good for eye sight

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ധാന്യങ്ങളിൽ ഒന്നാണ് ചോളം, പോപ്‌കോണും സ്വീറ്റ് കോണും ലോകത്തിലെ ഏറ്റവും ജനപ്രിയ ഭക്ഷണങ്ങളാണ്, എന്നാൽ ഇപ്പോൾ ഭക്ഷണത്തിലെ ചേരുവകളായി ഇപ്പോൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. നാരുകളും, വിറ്റാമിനുകളും, ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ ഇത്, ഏത് ധാന്യത്തെയും പോലെ ചോളം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. 

ചോളം സാധാരണയായി മഞ്ഞ നിറത്തിൽ കാണപ്പെടുന്നു, പക്ഷേ ഇപ്പോൾ ചുവപ്പ്, ഓറഞ്ച്, പർപ്പിൾ, നീല, വെള്ള, കറുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിലും കാണപ്പെടുന്നു. ഇതിൽ പ്രധാനമായും കാർബോഹൈഡ്രേറ്റും, നാരുകളും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം, ഇതിൽ മിതമായ അളവിൽ പ്രോട്ടീനും കാണപ്പെടുന്നു. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും വളരെ നല്ല ഉറവിടമാണ് ചോളം. അതെ സമയം, പോപ്‌കോണിൽ ധാതുക്കൾ കൂടുതലാണ്, എന്നാൽ സ്വീറ്റ് കോണിൽ വിറ്റാമിനുകൾ കൂടുതലാണ്.

കണ്ണിന്റെ ആരോഗ്യത്തിന് ചോളം എങ്ങനെ സഹായിക്കുന്നു?

ചോളം മറ്റ് പല ധാന്യങ്ങളേക്കാളും ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന് നൽകുന്നു. ഇത് പ്രത്യേകിച്ച് കണ്ണിന് ആരോഗ്യകരമായ കരോട്ടിനോയിഡുകളാൽ സമ്പുഷ്ടമാണ്. ചോളത്തിൽ ധാരാളം ബയോ ആക്റ്റീവ് സസ്യ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു, അവയിൽ ചിലത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.ചോളത്തിലെ പ്രധാന പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ഫെറുലിക് ആസിഡ്, ഇത് ഗോതമ്പ്, ഓട്‌സ്, അരി തുടങ്ങിയ ധാന്യങ്ങളേക്കാൾ ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു. 

ആന്തോസയാനിനുകൾ, ഈ ആൻറി ഓക്സിഡൻറ് ധാന്യങ്ങളിൽ കാണപ്പെടുന്ന പിഗ്മെന്റുകളായ നീല, ചുവപ്പ് എന്നി നിറത്തിന് ഉത്തരവാദിയാണ്ആന്തോസയാനിനുകൾ, ഈ ആൻറി ഓക്സിഡൻറ് ധാന്യങ്ങളിൽ കാണപ്പെടുന്ന പിഗ്മെന്റുകളായ നീല, ചുവപ്പ് എന്നി നിറത്തിന് ഉത്തരവാദിയാണ്. സിയാക്സാന്തിൻ ഏറ്റവും സാധാരണമായ സസ്യ കരോട്ടിനോയിഡുകളിൽ ഒന്നാണ്. ഇത് മനുഷ്യരിൽ മെച്ചപ്പെട്ട നേത്രാരോഗ്യത്തിന് സഹായിക്കുന്നു. ചോളത്തിൽ കാണപ്പെടുന്ന പ്രധാന കരോട്ടിനോയിഡുകളിലൊന്നായ ല്യൂട്ടിൻ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, കണ്ണുകളെ നീല വെളിച്ചം ഉൽപാദിപ്പിക്കുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് ഇത് സംരക്ഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യമുള്ള മുടി വേണോ? ഉണക്കമുന്തിരി കഴിച്ചു തുടങ്ങിക്കൊള്ളൂ... 

Pic Courtesy: Pexels.com

English Summary: Health benefits of Maize, lets know more
Published on: 06 July 2023, 05:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now