Updated on: 21 June, 2023 4:33 PM IST
Health Benefits of Peanuts, lets find out more...

ബദാം, വാൽനട്ട്, കശുവണ്ടി പോലെയുള്ള അണ്ടിപ്പരിപ്പുകൾ പോലെ നിലക്കടലയും വളരെ പോഷകമൂല്യമുള്ളതാണ്. നിലക്കടലയിൽ അടങ്ങിയ അപൂരിത കൊഴുപ്പുകളുടെ ഉയർന്ന സാന്നിധ്യം കണക്കിലെടുക്കുമ്പോൾ, വാൽനട്ട്, ബദാം എന്നിവ 'ഹൃദയത്തിന് ആരോഗ്യകരമായ' ഭക്ഷണങ്ങളായി വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നാൽ ഇവയെ പോലെ തന്നെ ഹൃദയാരോഗ്യത്തിന് നിലക്കടല നല്ലതാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കുന്നു. ശരീരത്തിൽ ചെറിയ രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയാഘാതമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും നിലകടലയ്ക്ക് കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. നിലക്കടലയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് വിശപ്പ് ക്ഷമിപ്പിക്കാൻ സഹായിക്കുന്നു. പ്രോട്ടീന്റെ കാര്യത്തിൽ ബദാം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് നിലക്കടല. മിതമായ അളവിൽ നിലക്കടല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് നിലക്കടലയിൽ നിന്ന് ശരീരഭാരം വർദ്ധിക്കില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

നിലക്കടല കഴിക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കുന്നു

നിലക്കടല കഴിക്കുന്നത് കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി ഏതെങ്കിലും തരത്തിലുള്ള പരിപ്പ് കഴിക്കുന്ന ആളുകൾ പ്രേത്യകിച്ച് നിലക്കടല ഉൾപ്പെടെയുള്ളവ കഴിക്കുന്ന വ്യക്തികൾ, മറ്റ് ആളുകളെ അപേക്ഷിച്ച് ഏതെങ്കിലും കാരണത്താൽ മരിക്കാനുള്ള സാധ്യത കുറവാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കുറഞ്ഞ പ്രമേഹ സാധ്യത

നിലക്കടല കുറഞ്ഞ ഗ്ലൈസെമിക് അളവ് അടങ്ങിയ ഭക്ഷണമാണ്, അതായത് അവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകില്ല. നിലക്കടല കഴിക്കുന്നത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വീക്കം കുറയ്ക്കുന്നു

നിലക്കടല നാരുകളുടെ വളരെ നല്ല ഉറവിടമാണ്, ഇത് ശരീരത്തിലുടനീളം കാണപ്പെടുന്ന വീക്കം കുറയ്ക്കുന്നതിനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

കാൻസറിനെ പ്രതിരോധിക്കുന്നു

പ്രായമായവരിൽ, നിലക്കടലയുടെ വെണ്ണ കഴിക്കുന്നത് ഗ്യാസ്ട്രിക് നോൺ കാർഡിയ അഡിനോകാർസിനോമ എന്ന ഒരു പ്രത്യേക തരം, വയറ്റിലുണ്ടാവുന്ന ക്യാൻസർ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളി നിസാരക്കാരനല്ല, രക്തസമ്മർദ്ദം കുറയ്ക്കും...

Pic Courtesy: Pexels.com

English Summary: Health Benefits of Peanuts, lets find out more
Published on: 21 June 2023, 04:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now