മാങ്ങ ഇഷ്ടമല്ലാത്തവര്‍ വളരെ കുറവാണ്. പച്ചമാങ്ങയായാലും, പഴുത്ത് തുടുത്ത മാങ്ങായായാലും, ഉപ്പിലിട്ടതോ അച്ചാറിട്ടതോ ആയാലും ഇഷ്ടം പോലെ കഴിക്കുന്നവര്‍ ധാരാളമുണ്ട്. എങ്കിലും പച്ചമാങ്ങയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറാത്തവര്‍ ചുരുക്കമാണ്. കൊറോണ കാലത്തെ ലോക്ക്ഡൗണിലും പച്ചമാങ്ങ ജ്യൂസ് Social Media യിലെ താരമായിരുന്നു. പച്ചമാങ്ങ വെറുതെ കഴിക്കുന്നവര്‍ അതിന്റെ ഗുണങ്ങള്‍ കൂടി അറിഞ്ഞു വെയ്ക്കുന്നത് നല്ലതാണ്.
ജ്യൂസാക്കി കുടിക്കുന്നതിനേക്കാള്‍ കഷ്ണങ്ങളാക്കി കഴിക്കുന്നതാണ് പച്ചമാങ്ങയുടെ ഏറ്റവും വലിയ ഗുണം. പല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ് നമ്മുടെ സ്വന്തം പച്ച മാങ്ങ. മാത്രമല്ല അര്‍ബുദ സാധ്യത ഇല്ലാതാക്കാനും ഈ പച്ചമാങ്ങ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. Acidity, ദഹനപ്രശ്നങ്ങള്‍ എന്നിവ അകറ്റാനും cholesterol കുറയ്ക്കാനും ഹൃദയ - കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനുമൊക്കെ പച്ചമാങ്ങ ബെസ്റ്റാണ്.
പച്ചമാങ്ങയിലെ നാരുകള്‍ ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. മാത്രമല്ല, നാരുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പച്ചമാങ്ങ. Metabolism വര്‍ദ്ധിപ്പിക്കാനും കലോറി കത്തിച്ചു കളയാനും പച്ചമാങ്ങയ്ക്ക് സാധിക്കും. വ്യായാമം കഴിഞ്ഞ് ഒരു ഗ്ലാസ് പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും നല്‍കും. അപ്പോഴിനി പച്ചമാങ്ങ എവിടെ കണ്ടാലും വിടാതെ കഴിച്ചോളൂ.
അനുബന്ധ വാർത്തകൾ മാവിൽ നിറയെ മാങ്ങ വേണോ? നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…
#krishijagran #kerala #healthbenefits #rawmango #to-reduce #weight