നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കപ്പെടുന്നതും യാതൊരു കലര്‍പ്പുമില്ലാതെ ചിലവില്ലാതെ എന്തെല്ലാം ആഹാരങ്ങള്‍ ഉണ്ട്. നാട്ടില്‍ അവഗണിക്കപ്പെടുന്ന പഴമക്കാരുടെ അനാരോഗ്യവും ക്ഷീണവും അകററി നിര്‍ത്തി ഊര്‍ജ്ജ്വസ്വലതയോടെ നിലനിര്‍ത്തിയ ഒന്നാണ് നെല്ല് (അരി) നിന്ന് ഉണ്ടാക്കുന്ന ഉണങ്ങലരി, മലര്‍, അവല്‍. ഇവ പോഷക മൂല്യ കലവറകളാണ്. ഇവ മുന്നൂം ആരോഗ്യം നിലനിര്‍ത്തുവാന്‍ പ്രത്യേക കഴിവുകള്‍ ഉണ്ടെന്ന് പഴമക്കാര്‍ പറയുന്നു. ഏററവും വലിയ ആരോഗ്യവാന്‍ ഹനുമാനാണ്. പുരാണങ്ങളില്‍ സുഹൃത്ത് ബന്ധവും സ്‌നേഹ ബന്ധവും പ്രതിഫലിപ്പിച്ചത് അവല്‍ എന്ന ആഹാരമാണ്. കുചേല ബ്രാഹ്മണന്‍ ശ്രീകൃഷ്ണനെ കാണുവാന്‍ പോകുമ്പോള്‍ അവലാണ് കൊണ്ടുപോയത്. ഹനുമാന്റെ നിവേദ്യം അവലാണ്. ബന്ധുക്കള്‍ കിടപ്പുരോഗികളെയും സുഹൃത്ത് വീടുകളിലും പോകുമ്പോള്‍ അവില്‍ പലഹാരങ്ങളാണ് കൊണ്ടുപോകാറ്. സ്‌നേഹവും ബഹുമാനവും ആരോഗ്യവും ഒരു പോലെ സൂക്ഷിക്കുന്നതാണ് അവില്‍ എന്ന് പറയാറുണ്ടായിരുന്നു. മനുഷ്യന്റെ ജഡരാഗ്നി കത്തുന്ന സമയം ഒരു പിടി അവിലും ഒരു ഗ്ലാസ് ശുദ്ധജലവും കഴിച്ചാല്‍ മതിയെന്ന്. നെല്ലില്‍ നിന്നും ഉണ്ടാക്കുന്ന അവല്‍, മലര്‍, ഉണങ്ങലരി (പച്ചയരി) ഇവ മൂന്നും പൂജാദ്രവ്യങ്ങളാണ്. എല്ലാ കാര്യത്തിനും പൂജയ്ക്കും കര്‍മ്മങ്ങള്‍ക്കും ഇവ മലബാറില്‍ ഉപയോഗിക്കുന്നു. നെല്ല് ഉണക്കി തരക്കിയെടുക്കുന്നതാണ് ഉണക്കലരി. നെല്ല് വറുത്ത് എടുക്കുന്നതാണ് മലര്‍, നെല്ല് കുതിര്‍ത്ത് വറുത്ത് ഇടിച്ചെടുക്കുന്നതാണ് അവല്‍. ഇവയ്ക്കുള്ള പ്രത്യേകത കറമ്പല്‍ (ചുളി മാത്രം കളഞ്ഞ് കിട്ടുന്നത്) നഷ്ടമാകുന്നില്ല. ഇവയെല്ലാം ഉത്തേജകമരുന്നായും ഉപയോഗിക്കുന്നു. നമ്മുടെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച് വയ്ക്കുവാന്‍ പററുന്ന ഒരു പലഹാരമാണിത്. പഴയ കാലത്ത് സ്ത്രീകള്‍ നെല്ല് കുത്തിയെടുത്താണ് ഉണങ്ങലരിയുണ്ടാക്കന്നത്. ഇന്ന് മരണ കര്‍മ്മത്തിന് വേണ്ടി മലബാറില്‍ ഉരലുപയോഗിച്ച് ചൂളി കളഞ്ഞ കറമ്പല്‍ അരി ഉണ്ടാക്കുന്നു. ഉണങ്ങിയ നെല്ല് മണല്‍കലത്തില്‍ വറുത്താണ് മലര്‍ ഉണ്ടാക്കിയിരുന്നത്. ഇത് ഇന്ന് കര്‍ക്കിടകപൂജയ്ക്ക് പഴയപടി ഉണ്ടാക്കുന്നു
അത് പോലെതന്നെ അവല്‍ നെല്ല്കുതിര്‍ത്ത് മണ്‍കലത്തില്‍ വറുത്ത് ഉരലില്‍ ഇടിച്ചാണ് ഉണ്ടാക്കിയിരുന്നത്. ഇന്ന് എല്ലാം മില്ലുകളെ ആശ്രയിക്കുന്നു. പഴയ മുസ്ലീം കുടുംബത്തില്‍ അവല്‍ചക്കുകള്‍ ഉണ്ടായിരുന്നു. ഒരാള്‍ നെല്ല് വറക്കുകയും മറേറയാള്‍ കാല്‍കൊണ്ട് ചവിട്ടി നെല്ല് ഇടിച്ചാണ് അവല്‍ ഉണ്ടാക്കിയിരുന്നത്. അത് വീടുകളില്‍ വിററ് ജീവിച്ചിരുന്നു. മുകളില്‍ പറഞ്ഞ മൂന്ന് സാധനങ്ങളും പള്ളിയറകളില്‍ കര്‍ക്കിടകം 18നും തുലാവം 10 നും മററ് വിശേഷദിവസങ്ങളില്‍ മാനുഷികപ്രയത്‌നത്താല്‍ ഉണ്ടാക്കുന്നു.അവല്‍ ഗുണങ്ങള്‍-അവല്‍ കഴിച്ച് 4 മണിക്കൂര്‍ കഴിഞ്ഞശേഷമേ ഭക്ഷണം കഴിക്കാവൂ.എല്ലിനും പല്ലിനും ശക്തി നല്‍കുന്നതും ധാരാളം പോഷകമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണനിര്‍വൃതിക്ക് പെട്ടെന്ന് ശമനമുണ്ടാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉത്തേജകമരുന്നുകളായി അവല്‍ ഉപയോഗിക്കുന്നു. കോളറ ബാധിച്ചവര്‍ക്കും, പനി (ടൈഫോയിഡ് പോലെയുള്ളവയ്ക്ക്) ക്ഷീണിതര്‍ മററ് രോഗികള്‍ എന്നിവര്‍ക്ക് മലര്‍ കഞ്ഞി, മലര്‍ വെള്ളം, മലര്‍പ്പൊടി ഇളനീര്‍വെള്ളത്തില്‍ കഴിച്ചാല്‍ ഇന്നത്തെ ഗ്ലൂക്കോസ് വേണ്ടെന്ന് ഭിഷഗ്വരര്‍ പറയും. ഇത് പോലെ തന്നെ അവലിന്റെ മഹിമ പറഞ്ഞ അറിയിക്കാന്‍ കഴിയുകയില്ല. ഇവ മൂന്നും പോഷക മൂല്യങ്ങളുടെ കലവറയണ്.തിളപ്പിച്ചാറിയ പാലില്‍ അവല്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ എത്ര കടുത്ത ക്ഷീണവും മാറികിട്ടും. പാലും പഞ്ചസാരയും അതില്‍ കാമ്പ് ഉറക്കാത്ത കരിക്ക് ചേര്‍ത്ത് ഷെയിക്കാക്കി കഴിച്ചാല്‍ ക്ഷീണം മാറി ഉന്മേഷം നിലനില്‍ക്കും.
ചെറുപയര്‍ പുഴുങ്ങിയതില്‍ തേങ്ങയും പച്ചമുളകും അവിലും ചേര്‍ത്ത് പ്രഭാതഭക്ഷണം കഴിച്ചാല്‍ ഒരു ദിവസത്തേക്ക് വേണ്ടുന്ന കലോറി റഡിയാകും.
വറുത്ത് പൊരിച്ച അവിലില്‍ തേങ്ങയും ശര്‍ക്കരയും ഏലക്കായും ചേര്‍ത്ത് അവിലോസ് ഉണ്ടകളാക്കി ദീര്‍ഘകാലം സൂക്ഷിക്കുകയും, ഒരു ആരോഗ്യപ്രദമായ ഭക്ഷണം ആവുകയും ചെയ്യും.ഇടിച്ചെടുത്ത അവില്‍ സവാളയും കറിയുപ്പും ശര്‍ക്കരയും എരിവ്കുറഞ്ഞ പച്ചമുളകും തേങ്ങയും ചേര്‍ത്ത് കഴിച്ചാല്‍ ശക്തിയും ഉന്‍മേഷവും ഉണ്ടാകും.ചെറുപയര്‍, വന്‍പയര്‍, കടല എന്നിവയുമായി ചേര്‍ത്ത് കഴിക്കുന്നതും അവല്‍ ശര്‍ക്കര, തേങ്ങ, പാല്‍, ഏലക്ക ചേര്‍ത്ത് പായസം ഉണ്ടാക്കിയാല്‍ ആരോഗ്യപ്രദമായ ഭക്ഷണമാണ്. ശര്‍ക്കരപാവില്‍(ശര്‍ക്കര വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഉണ്ടാക്കുന്നത്) അവില്‍, മാതളനാരങ്ങ, കല്‍കഷണം ,തേന്‍, നെയ്യ്, എള്ള്(വറുത്തത്) മലര്‍, ഉണങ്ങിയ തേങ്ങ (കൊട്ടത്തേങ്ങ) കഷണങ്ങള്‍ മുറിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന പലഹാരം ഒരു ഉത്തമപോഷകാഹാരമാണ്.
പഴയകാലത്ത് അതിഥികള്‍ വീട്ടില്‍ വന്നാല്‍ അവില്‍ വറവിലിട്ട്(എണ്ണ, കടുക്, കറിവേപ്പില, മുളക്) പൊരിച്ചെടുത്താണ് ചായയ്ക്ക് പലഹാരം കൊടുക്കാറ്.
അവിലും മലരും ചക്കക്കുരു ചുട്ടെടുത്ത്, തേങ്ങ മുറിച്ചെടുത്തത് ഇവയെല്ലാം കൂട്ടിക്കുഴച്ച് ഭക്ഷണമാക്കിയാല്‍ അതിലെ കലോറി പറഞ്ഞറിയിക്കാന്‍ പററില്ല.
പഴം മുറിച്ചതില്‍ അവിലും മലരും ചേര്‍ത്ത് കുഴച്ച് എടുത്ത് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും.
പഴയകാലത്ത് വയലില്‍ പണി ചെയ്യുന്നവരുടെ ആഹാരം ചൂളികളഞ്ഞ (ഉണങ്ങലരി) അരി തേങ്ങയും ചേര്‍ത്ത് ഉപ്പ് ചേര്‍ത്ത ചോറ്, (ഇന്നത്തെ ഉപ്പുമാവ്) കൂടാതെ അവല്‍ കുഴച്ചത് ഇവയെല്ലാമാണ് കര്‍ഷകരുടെ പകല്‍ ആഹാരം. കുട്ടികള്‍ക്ക് ഉന്മേഷവും പ്രസാദവും ബുദ്ധിവികാസത്തിനും ഇവയെല്ലാം വളരെനല്ലതാണെന്ന് പഴമക്കാര്‍ പറഞഞിട്ടുണ്ട്. ക്ഷീണിച്ച് പരവശനായി വരുന്ന ഒരാള്‍ക്ക് ഒരു പിടി അവിലും ഒരു ഗ്ലാസ്സ് ശുദ്ധജലവും കൊടുത്താല്‍ എത്രയും പെട്ടെന്ന് പൂര്‍വ്വസ്ഥിതി പ്രാപിക്കും. ആസക്തി കുറഞ്ഞവര്‍ രാത്രിയില്‍ കിടക്കുന്ന സമയത്ത് എല്ലാദിവസവും അവല്‍ കഴിച്ചാല്‍ വളരെ ഉത്തമമാണെന്ന് പറയുന്നു. എന്തായാലും കടകളെയും മൈദയെയും കൃത്രിമ എണ്ണകളെയും ഒഴിവാക്കി വളരെ എളുപ്പത്തില്‍ കുടുംബത്തില്‍ഉണ്ടാക്കാന്‍ പററുന്ന ആരോഗ്യവും പോഷകസമൃദ്ധവുമായ ആഹാരം ഉണ്ടാക്കു കുട്ടികളെ രക്ഷിക്കു.നമ്മുടെ ഭക്ഷണം നമ്മുടെ കൈകളില്‍ ആകട്ടെയെന്നതാണ് മുദ്രാവാക്യം.