ഒരു പകലിൻറെ മുഴുവൻ അധ്വാനത്തിന്റെ ശേഷം വിശ്രമത്തിനായി രാത്രിയിൽ നല്ല ഉറക്കം ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്. ആവശ്യാനുസരണമുള്ള ഉറക്കം ശാരീരികാരോഗ്യത്തിനും മനസികാരോഗ്യത്തിനും വളരെ അത്യാവശ്യമാണ്. ഈ സമയത്ത് ഒരു വ്യക്തിയുടെ ശരീരവും മനസും വിശ്രമാവസ്ഥയിലാകുന്നു. വായുവും വെള്ളവും ആഹാരവും പോലെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയാണ് ഉറക്കം. ഉറക്കമില്ലായ്‌മ പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.
നല്ല ഉറക്കത്തിനായി നമ്മൾ പല സൗകര്യങ്ങളും മുൻകൂട്ടി തന്നെ ചെയ്യാറുണ്ട്. നല്ല തണുപ്പും വായു സഞ്ചാരവുമുള്ള സ്ഥലം, നല്ല കിടക്ക, തലയിണ എന്നിവയെല്ലാം നമുക്ക് ഇഷ്ട്ടപ്പെടുന്ന തരത്തിൽ സ്വരൂപിക്കുന്നു. അധികമാളുകളും തലയിണ ഉപയോഗിക്കുന്നവരാണ്. എന്നാൽ കുറച്ചെങ്കിലും പേർ തലയിണ ഇല്ലാതെ ഉറങ്ങുന്നവരുണ്ട്. ഇത്തരത്തിൽ തലയിണ ഇല്ലാതെ ഉറങ്ങുന്നത് പല ആരോഗ്യഗുണങ്ങളും ലഭിക്കാൻ കാരണമാകുന്നുണ്ട്. ഇതിനെ കുറിച്ച് കൂടുതലറിയാം.
വിദഗ്ധരുണ്ട് അഭിപ്രായമനുസരിച്ച് തലയിണ ഇല്ലാതെ ഉറങ്ങിയാൽ, ഉറക്കം മികച്ചതാക്കുന്നു, നടുവേദനയും കഴുത്തുവേദനയും കുറയ്ക്കുന്നു, അലർജി കുറയ്ക്കുന്നു, സമ്മര്‍ദ്ദവും കുറയ്ക്കുന്നു. തലയിണ പൂർണ്ണമായും ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, ഉയരം കുറഞ്ഞ തലയിണ ഉപയോഗിക്കുക. ദീര്‍ഘനാള്‍ ഉയർന്ന തലയിണ ഉപയോഗിക്കുന്നത് ഭാവിയില്‍ കഴുത്തിലും നട്ടെല്ലിലും വേദനയുണ്ടാക്കും.
നിങ്ങൾ ചരിഞ്ഞാണ് കിടന്നുറങ്ങുന്നതെങ്കിൽ തല അധികം ഉയരത്തിലോ അധികം താഴെയോ ആകാത്ത അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. അതിന് അനുയോജ്യമായ തലയിണ എടുക്കുക.