വേനലകാലത്ത് ശരീരത്തിൽ ജലാംശം കുറയുന്നത് സ്വാഭാവികം. പക്ഷെ അതനുസരിച്ചു വെള്ളം കുടിക്കുക എന്നത് മാത്രമാണ് പ്രതിവിധി. മൂത്രത്തിൽ കല്ല് ഉണ്ടാവാൻ സാധ്യത കൂടുതലുള്ള സമയമാണ്.
വെള്ളം കുടിക്കുന്നത് കുറവായിരിക്കുക,വിയര്‍പ്പുരൂപത്തില്‍ വെള്ളം ശരീരത്തില്‍നിന്ന് ധാരാളമായി പോകുക,കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാകുക ഇതൊക്കെയാകാം മൂത്രത്തിൽ കല്ലുണ്ടാകുന്നതിന് കാരണമായി ഡോക്ടർമാർ പറയുന്നത്. മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്. ഇതിനൊക്കെ പല തരത്തിലുള്ള മരുന്നുകൾ ഉണ്ട്. അതിൽ ഏതെങ്കിലും ഒന്ന് നമുക്ക് വിശ്വാസം ഉള്ളത് കഴിക്കാവുന്നതാണ്.
കല്ലുരുക്കി എന്ന ഒരു പച്ചമരുന്ന് അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാല്‍ മൂത്രക്കല്ലിന് ആശ്വാസം കാണുന്നു എന്ന് നാട്ടുമരുന്ന് വിദഗ്ധർ പറയാറുണ്ട്.കേരളത്തില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തില്‍ പെടുന്നു.
മലയാളത്തില്‍ ഋഷിഭക്ഷ എന്ന പേരിലും അറിയപ്പെടുന്നു, ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്. ഏകദേശം 30 സെന്റീമീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഒരു വാര്‍ഷിക സസ്യമാണ് കല്ലുരുക്കി. ചെറിയ ഇലകള്‍ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകള്‍ പച്ചനിറത്തില്‍ ശാഖകളായി വളരുന്നു.
ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വിത്തുകള്‍ തൊങ്ങലുകള്‍ പോലെ പച്ചനിറത്തില്‍ കാണപ്പെടുന്നു. സമൂലമായിട്ടാണ് കല്ലുരുക്കി ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത് കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങള്‍, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
കല്ലുരുക്കി ചെടി മൂത്രാശയ കല്ലിന് നല്ലൊരു മരുന്നാണ്. മൂത്രത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് ഇത് ഔഷധമായി ഉപയോഗിക്കുന്നതിനാൽ ആണ് ഇവയ്ക്ക് കല്ലുരുക്കി എന്ന പേര് വന്നത്. കല്ലുരുക്കി വേരോടെ പറിച്ച് കൊച്ചു കഷ്ണങ്ങളാക്കി 2 ലിറ്റർ വെള്ളത്തിൽ ഇട്ട് വെള്ളം ഒരു ലിറ്റർ ആക്കുന്നത് വരെ വറ്റിക്കുക ഈ പാനീയം ദിവസം നാലാ അഞ്ചോ തവണ രണ്ട് ആഴ്ചയോളം കുടിച്ചാൽ മൂത്രാശയ കല്ല് അലിഞ്ഞ് പോകും. കല്ലരുക്കി സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ വെറും വയറ്റിലും കഴിക്കാം. ആയുർവേദ അലോപ്പതി ഹോമിയോ വൈദ്യൻമാരെല്ലാം മൂത്രാശയ കല്ലിന് കല്ലരുക്കിയെ നിർദേശിക്കാറുണ്ട്.