വാനില എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഐസ്‌ക്രീമും കേക്കും ഡെസേര്‍ട്ടുകളുമൊക്കെയായിരിക്കും മനസ്സിലേക്ക് ഓടിയെത്തുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട രുചികളിലൊന്നായിരിക്കും വാനിലയുടേത്.
എന്നാല്‍ കേട്ടോളൂ രുചിയ്ക്ക് പുറമെ ആരോഗ്യഗുണങ്ങളും നിരവധിയുണ്ട് വാനിലയ്ക്ക്.
ഓര്‍ക്കിഡേസീ സസ്യകുടുംബത്തിലെ ഒരു ജനുസ്സാണ് വാനില. ആഹാരവസ്തുക്കള്‍ക്ക് രുചിയും മണവും നല്‍കുന്ന സത്ത് അടങ്ങിയ കായകള്‍ക്ക് വേണ്ടിയാണ് വാനില കൃഷി ചെയ്യുന്നത്. വില കൂടിയ സുഗന്ധവ്യഞ്ജനവുമാണിത്. വാനിലയുടെ ചില ആരോഗ്യഗുണങ്ങളിലേക്ക്.
ഹൃദയത്തെ കാക്കും
വാനില പതിവായി ഉപയോഗിക്കുന്നത് ഹൃദയത്തെ ആരോഗ്യമുളളതാക്കി മാറ്റും. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും വാനില സഹായിക്കും.
ഗര്‍ഭിണികള്‍ക്ക്
ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദി, പ്രഭാത അസ്വസ്ഥതകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും വാനില പരിഹാരമേകും. വാനിലയുടെ ഗന്ധം മനംപുരട്ടല്‍ പോലുളള പ്രശ്‌നങ്ങള്‍ പ്രതിവിധിയേകും.
മാനസികാരോഗ്യത്തിന്
ചിന്താശേഷി മികച്ചതാക്കാനുളള ആന്റി ഓക്‌സിഡന്റായാണ് വാനിലയെ കണക്കാക്കുന്നത്. മാനസികശേഷി മെച്ചപ്പെടുത്താനും വാനിലയ്ക്ക് കഴിയും. അതിനാല്‍ത്തന്നെ അരോമ തെറാപ്പിയിലും മറ്റും വാനില ഉപയോഗിക്കാറുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവ അകറ്റാനും വാനിലയുടെ സുഗന്ധം സഹായകമാണ്.
ശരീരഭാരം കുറയ്ക്കാന്‍
അമിതമായ ശരീരഭാരം കുറയ്ക്കാന്‍ വാനില സഹായിക്കും. അതുപോലെ ഉപാചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും മികച്ചതാണിത്.
മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ വളര്‍ച്ചയ്ക്ക് വാനില ഉത്തമമാണ്. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ വാനില എസെന്‍ഷ്യല്‍ ഓയില്‍ പോലുളളവ ഉപയോഗിച്ചുവരുന്നുണ്ട്.
സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക്
രുചി കൂട്ടാന്‍ മാത്രമല്ല സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും വാനില ഉപയോഗിക്കുന്നുണ്ട്. പ്രായമാകുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ അകറ്റാനും മറ്റും വാനില സഹായിക്കും. അതിനാല്‍ത്തന്നെ സൗന്ദര്യചികിത്സയില്‍ വാനില ഉപയോഗിക്കാറുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
വാനില കൃഷി ചെയ്യാന്‍ വളരെ എളുപ്പം
ഗ്രാമ്പൂവിന്റെ ഈ ഗുണങ്ങള്‍ അറിയാമോ ?