നമ്മൾക്കെല്ലാവർക്കും ഇഷ്ടമുള്ള പഴവർഗമാണ് ചാമ്പങ്ങ. വെളുപ്പ്, ചുവപ്പ്, റോസ് എന്നിങ്ങനെ നിറങ്ങളിൽ ചാമ്പങ്ങയെ നമുക്ക് കാണാം. ചാമ്പക്ക, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ എന്നിങ്ങനെ വിവിധ ദേശനാമങ്ങളിൽ കേരളത്തിൽ ഈ പഴവർഗം അറിയപ്പെടുന്നു.
ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ചാമ്പങ്ങ. ഇക്കാരണം കൊണ്ട് തന്നെ ചാമ്പങ്ങ കറിയായും ജ്യൂസായും ആരോഗ്യ ജീവിതത്തിൽ ഉൾപ്പെടുന്നവർ അനവധിയാണ്. കുലംകുത്തി ഉണ്ടാകുന്ന ചാമ്പങ്ങ കാണാൻ ഏറെ ഭംഗിയാണ്. എന്നാൽ ഇത് പ്രധാനം ചെയ്യുന്ന ഗുണങ്ങൾ നമ്മളറിയാതെ പോകുന്നു. ഇതിൻറെ ചില ഗുണഗണങ്ങൾ ഇവിടെ പരാമർശിക്കാം.
Champang is our favorite fruit. We see champagne in white, red and rose. This fruit is known in Kerala by various national names such as Champaka, Jampaka and Onion Champanga. Champanga has many health benefits.
ചാമ്പങ്ങയുടെ ആരോഗ്യ ഗുണങ്ങൾ (Health Benefits )
ധാരാളം ജലാംശം അടങ്ങിയ ചാമ്പങ്ങ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആണ്. വിറ്റാമിൻ സിയുടെ കലവറയായ ചാമ്പങ്ങ രോഗപ്രതിരോധശേഷി കൂട്ടുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. വിറ്റാമിൻ എ, തയാമിൻ, സോഡിയം, പൊട്ടാസ്യം, നാരുകൾ, പ്രോട്ടീൻ തുടങ്ങിയ അനേകം ഘടകങ്ങൾ ചാമ്പങ്ങയിൽ അടങ്ങിയിരിക്കുന്നു. കുടലിൽ കാണുന്ന ചില വിരങ്ങളെ ഇല്ലാതാക്കാനുള്ള കഴിവുണ്ട് ചാമ്പങ്ങയ്ക്ക്. സൂര്യരശ്മികൾ മൂലം ശരീരത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചാമ്പങ്ങ ഒരു പരിഹാരമാണ്. പ്രമേഹരോഗികൾക്ക് ഈ പഴവർഗം കഴിക്കുന്നത് വളരെ പ്രയോജനകരമാണ്. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം, വിറ്റാമിൻ എ, സി, ഡി 6, ഡി 3, ഇ തുടങ്ങിയവ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഇതിൻറെ കുരു ഉൾപ്പെടെ ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. പ്രമേഹനിയന്ത്രണത്തിന് മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കുവാനും ഇത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു.
ഡയറ്റ് ചെയ്യുന്ന വ്യക്തികൾ നിർബന്ധമായും ജീവിതചര്യയിൽ ഉൾപ്പെടുത്തേണ്ട പഴവർഗം ആണിത്. ആൻറി മൈക്രോബിയൽ, ആൻറി ഫംഗൽ എന്നീ ഘടകങ്ങൾ ധാരാളമടങ്ങിയ ചാമ്പങ്ങ ബാക്ടീരിയൽ അണുബാധ, ഫംഗസ് തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇതിൻറെ കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് തിമിരം, ആസ്തമ തുടങ്ങിയവയ്ക്കുള്ള ശാശ്വത പരിഹാരമാണ്. വിറ്റാമിൻ എ ധാരാളം ഉള്ള ചാമ്പങ്ങ നേത്ര ആരോഗ്യത്തിന് നല്ലതാണ്. ഇത് സ്ഥിരമായി കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു.
അയേൺ ധാരാളമുള്ളതിനാൽ വിളർച്ച ക്ഷീണം മുതലായ പ്രശ്നങ്ങൾ ഇതു കഴിക്കുന്നവരിൽ ഉണ്ടാകാറില്ല. കാൽസ്യം ധാരാളമുള്ളതിനാൽ എല്ലിന്റെയും പല്ലിന്റെയും വളർച്ച നല്ല രീതിയിൽ നടക്കും. ഇനി നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന ചാമ്പങ്ങ ആരും വെറുതെ കളയരുത്. കറികൾ ആയും ജ്യൂസ് ആയും ഭക്ഷണവിഭവങ്ങളുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തുക.