Updated on: 26 March, 2024 4:39 PM IST
Health issues caused by protein deficiency

എല്ലാ പോഷകങ്ങളും ശരിയായ തോതിലുണ്ടെങ്കിൽ മാത്രമേ ശരീരത്തിന് നല്ല ആരോഗ്യം ലഭ്യമാകുകയുള്ളു.  അല്ലെങ്കിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.  ഇത്തരത്തിൽ പ്രോട്ടീൻറെ കുറവുകൊണ്ട് ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.  പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്‍റെ വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കുമെല്ലാം പ്രോട്ടീനുകള്‍ ആവശ്യമാണ്. 

- പ്രോട്ടീൻ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായതുകൊണ്ട് ഇതിൻറെ കുറവ് മൂലം രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.

- അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍  പ്രോട്ടീൻ കുറയുമ്പോഴും അമിത ക്ഷീണം അനുഭവപ്പെടാം.

- ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്.  അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമാകും.

- തലമുടി കൊഴിച്ചിലും പ്രോട്ടീനിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. അതിനാല്‍ അകാരണമായി തലമുടി കൊഴിയുന്നതിനെയും നിസാരമായി കാണേണ്ട.

- പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാം. അതിനാല്‍ മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു കൊണ്ടാകാം.

- എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. കാരണം എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ് പ്രോട്ടീൻ.

- പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം.

English Summary: Health issues caused by protein deficiency
Published on: 24 March 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now