Updated on: 27 March, 2023 5:03 PM IST
Health problems due to less food intake in diet

വളരെ കുറച്ച് ഭക്ഷണം മാത്രമാണോ ദിവസവും കഴിക്കുന്നത്? ആവശ്യത്തിന് കലോറി ഉപഭോഗം ചെയ്യാത്തത് ഈ 8 ഈ ആരോഗ്യപ്രശ്‌നങ്ങൾ വരാനുള്ള സാധ്യതയുണ്ടാക്കും. ദിവസവും വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നത് കുറച്ച് ദിവസത്തേക്ക് ശരീരത്തെ മോശമായ രീതിയിൽ ബാധിക്കില്ല. പക്ഷേ ആഴ്ചകളും മാസങ്ങളും ശരീരത്തിന് വേണ്ടത്ര ഭക്ഷണം കഴിക്കാത്തത് നിരവധി ആരോഗ്യ പ്രത്യാഘാതങ്ങൾ വരാൻ ഇടയാക്കും. ജോലി തിരക്ക് കാരണം മാത്രമല്ല ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നതിനു പിന്നിലെ കാരണം, എന്നാൽ ചില ആളുകൾ ശരീരഭാരം കുറയ്ക്കാനും ആവശ്യമുള്ള ശരീരഘടന കൈവരിക്കാനും മനഃപൂർവം ഭക്ഷണം കുറച്ച് കഴിക്കുന്നു.

കാരണങ്ങൾ എന്തുതന്നെയായാലും, കുറച്ച് ഭക്ഷണം കഴിക്കുന്നത് തുടരുകയാണെകിൽ, ചില വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടും.

ശരീരത്തിന്റെ ആവശ്യത്തിന് കലോറി കഴിക്കുന്നില്ലെങ്കിൽ, ശരീരം അതു തീർച്ചയായും പുറത്തേക്ക് പ്രകടിപ്പിക്കുന്നു.

താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെകിൽ തീർച്ചയായും ശ്രദ്ധിക്കണം.

1. മുടികൊഴിച്ചിൽ

ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നില്ല എന്നതിനർത്ഥം ചില പ്രധാന ഭക്ഷണങ്ങളും, അവ നൽകുന്ന സൂക്ഷ്മ പോഷകങ്ങളും ശരീരത്തിനു അവഗണിക്കപ്പെടുന്നു എന്നാണ്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മുടികൊഴിച്ചിലിന് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധൻ പറയുന്നു.

2. ഉറക്കക്കുറവ്

ഉറങ്ങാൻ പാടുപെടുന്നുണ്ടെങ്കിൽ, കൃത്യമായി ഭക്ഷണം കഴിക്കുന്നില്ല എന്നതാണ് ഇതിന്റെ കാരണം. വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നത്, ഉറക്കക്കുറവും നല്ല ഉറക്കത്തിന്റെ അഭാവവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

3. മൂഡ് സ്വിംഗ്സ്

കുറെക്കാലം വളരെ കുറച്ച്, കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് മനസിന് വലിയ അസ്വസ്ഥതയും, വ്യതിചലിക്കുന്ന ചിന്തകളും ഉണ്ടാക്കുന്നതിനു കാരണമാവുന്നു. കാരണം, ഇത് ഹോർമോൺ അസന്തുലിതമാവാൻ വഴിയൊരുക്കുന്നു. ക്രമമല്ലാത്ത ഭക്ഷണരീതികൾ നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുകയും, ഒപ്പം സ്വയം വളരെ മോശമായി തോന്നുകയും ചെയ്യുന്നു.

4. കുറഞ്ഞ ഉൽപ്പാദനക്ഷമതയും ബുദ്ധി ദൗർലഭ്യം

വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ ചില ധാതുക്കളുടെയും ബി വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെയും കുറവുണ്ടാക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിലും വൈജ്ഞാനിക ശേഷിയിലും കുറവുണ്ടാക്കുകയും, നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

5. മലബന്ധം

കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ, ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ചലനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിന്റെ ഉണ്ടാകുന്ന മലം കുറയുന്നു. ഇത് നിങ്ങളുടെ മലവിസർജ്ജനത്തെ ബാധിക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.

6. ഊർജ്ജത്തിന്റെ അഭാവം

ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും, മറ്റ് വിവിധ പ്രവർത്തനങ്ങൾക്കും ഭക്ഷണം അനിവാര്യമാണ്. നിങ്ങൾ ആവശ്യത്തിന് കലോറി കഴിക്കുന്നില്ല എന്നതിന്റെ മറ്റൊരു ലക്ഷണമാണ് ക്ഷീണവും എല്ലായ്‌പ്പോഴും ഊർജ്ജസ്വലത കുറഞ്ഞതായി അനുഭവപ്പെടുന്നതും. 

7. തണുപ്പ് അനുഭവപ്പെടുന്നു

വളരെ കുറച്ച് കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ T3 തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയ്ക്കുമെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് ശരീര താപനില കുറയ്ക്കുകയും, ശരീരത്തിൽ അസാധാരണമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.

8. വിശപ്പ്
ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുന്നത് തുടരുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ വിശപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആവശ്യത്തിന് ഭക്ഷണം കഴിക്കാത്ത ശീലം ഹോർമോൺ വ്യതിയാനത്തിനും, വിശപ്പ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും, ഇത് ശരീരം കൂടുതൽ കലോറിയും പോഷകങ്ങളും കഴിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Keto Diet: കീറ്റോ പോലുള്ള ഭക്ഷണനിയന്ത്രണം ഹൃദ്രോഗത്തിലേക്ക് നയിക്കുമോ?

English Summary: Health problems due to less food intake in diet
Published on: 27 March 2023, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now