കമ്പ്യൂട്ടറിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികപേരും. വൈകുന്നേരമാകുമ്പോഴേക്കും ക്ഷീണിച്ച് അവശരാകുന്നു. പിന്നെ വ്യായാമം ചെയ്യാനോ നടക്കാനോ പോലും തോന്നാത്ത ഒരു സാഹചര്യമുണ്ടാകുന്നു. ഇത് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ ചില ദോഷഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വയറിൻറെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഈ ശീലങ്ങള്‍ അറിഞ്ഞിരിക്കൂ
നട്ടെല്ലിന് തകരാറ്
ഒരേ സ്ഥലത്ത് തുടർച്ചയായി ഇരിക്കുന്നത് പുറത്തും പേശികളിലും കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാൻ കാരണമാകും. ഇത് കടുത്ത നടുവേദനയുണ്ടാക്കും. വളരെക്കാലം ഇതേ രീതി തുടർന്നാൽ നട്ടെല്ലിന് പരിക്കേൽക്കാനും സാധ്യതയുണ്ട്.
പോസ്ചർ പ്രശ്നങ്ങൾ
നിങ്ങൾ ഇരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങളുടെ കഴുത്തും പുറവും മുന്നിലേക്ക് വളഞ്ഞിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദീർഘകാലം ഇത്തരത്തിൽ ജോലി ചെയ്യുന്നത് വഴി പുറത്തിന് വളവ് ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: യോഗയുടെ സമകാലിക പ്രസക്തി
ശരീരഭാരം വർദ്ധിക്കും
ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ശാരീരിക പ്രവർത്തനങ്ങൾ കുറവായതു കൊണ്ട് തന്നെ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ ശരീരഭാരം വർദ്ധിക്കുകയും ചെയ്യും. മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കുന്നത് നിങ്ങളുടെ വണ്ണം കൂട്ടും. പ്രത്യേകിച്ച് അടിവയർ വർദ്ധിക്കാൻ കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറച്ച ഒരാൾക്ക് അത് വീണ്ടെടുക്കാതിരിക്കാൻ ഇവ തീർച്ചയായും പിന്തുടരണം
ഹൃദ്രോഗ സാധ്യത
ശാരീരിക പ്രവർത്തനങ്ങൾ കുറവായത് കൊണ്ട് തന്നെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും രക്തയോട്ടം കുറയുകയും ചെയ്യും. കൊഴുപ്പ് കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നു.
ഉത്കണ്ഠ
ഒരേ പൊസിഷനിൽ ഇരുന്ന് ലാപ്‌ടോപ്പ് സ്‌ക്രീനുകളിലേക്ക് നോക്കി ജോലി ചെയ്യുന്നത് വഴി നിങ്ങളുടെ തലച്ചോറിലെ വികാരങ്ങൾ നിയന്ത്രിക്കപ്പെടാം. ഇത് വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം.
മെറ്റബോളിസം
തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുമ്പോൾ ശരീരത്തിലെ കൊഴുപ്പ് ബേൺ ചെയ്യൽ മന്ദഗതിയിലാകുകയും ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം കുറയുകയും ചെയ്യും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കും.
ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നതിൽ നിന്നും കംപ്യൂട്ടറുകളുടെയും ഫയലുകളുടെയും ലോകത്തേക്ക് ഇന്നത്തെ തലമുറ ചുവട് മാറി കഴിഞ്ഞു. പ്രമേഹം (Diabetes), പൊണ്ണത്തടി (Obesity), അർബുദം (Cancer) തുടങ്ങിയ പല രോഗങ്ങൾക്കും ദീർഘനേരം ഇരിക്കുന്നതാണ് കാരണമെന്ന് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ദീർഘനേരം ഇരിക്കേണ്ടതായി വരുമ്പോൾ ഇരിക്കുന്ന ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ്സ് 30 ശതമാനം വർദ്ധിപ്പിക്കാനും കഴിയും. മാത്രമല്ല ആകസ്മികമായി മരണം സംഭവിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുമെന്ന് ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.