Updated on: 17 February, 2024 11:04 PM IST
Here are some food that help boost the happy hormone dopamine

ഡോപാമൈൻ നമ്മുക്ക് സന്തോഷം നല്‍കുന്ന ഹോർമോണാണ്. ഓർമ്മശക്തി, പഠന ശേഷി,  ശ്രദ്ധ, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാൻ ഡോപാമൈൻ സഹായിക്കും. നല്ല സംഗീതം ശ്രവിക്കുന്നതിലൂടെയും നന്നായി ഉറങ്ങുന്നതിലൂടെയുമൊക്കെ ഡോപാമൈനെ കൂട്ടാന്‍ കഴിയും. ചില ഭക്ഷണങ്ങൾ കഴിച്ചാലും നമുക്ക് ഡോപാമൈൻറെ അളവ് വർദ്ധിപ്പിക്കാൻ കഴിയും. ഏതൊക്കെയാണ് അവ എന്ന് നോക്കാം. 

-  ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഡോപാമൈന്‍റെ അളവ് കൂട്ടാനും  മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

- അമിനോ ആസിഡും മറ്റും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ഡോപാമൈന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും.

- അമിനോ ആസിഡ് അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഡോപാമൈൻ അളവ് കൂട്ടാന്‍ സഹായിക്കും.

-  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും ഡോപാമൈൻറെ അളവ് കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും.

- മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍, സിങ്ക് അടക്കമുള്ള ധാതുക്കള്‍ തുടങ്ങിയവയും ഡോപാമൈൻ കൂട്ടാൻ സഹായിക്കും.

- ഇതിനായി ബദാം, നിലക്കടല, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

- ഫോളേറ്റ് ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും ഡോപാമൈൻ കൂട്ടാൻ സഹായിക്കും.

- ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഇവയും ഡോപാമൈൻ കൂട്ടാനും മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും.

- ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ബ്ലൂബെറി മാനസികാവസ്ഥയെ പോസിറ്റീവായി ഗുണം ചെയ്യും.

- മഞ്ഞളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഡോപാമൈൻ കൂട്ടാൻ സഹായിക്കുന്നത്.

English Summary: Here are some foods that help boost the happy hormone dopamine
Published on: 17 February 2024, 10:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now