രണ്ടു തരത്തിലുള്ള കൊളസ്‌ട്രോൾ ഉണ്ടല്ലോ. നല്ല കൊളസ്‌ട്രോളും (HDL) ചീത്ത കൊളസ്‌ട്രോളും (LDL). ചീത്ത കൊളസ്‌ട്രോളിൻറെ അളവ് കൂടുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇത് ഹൃദയരോഗങ്ങൾ ഉള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാൽ നല്ല കൊളസ്‌ട്രോൾ അതായത് HDL കൊളസ്‌ട്രോളിൻറെ അളവ് ഉയർന്നിരിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
- വ്യായാമവും ഭക്ഷണ നിയന്ത്രണവും വഴി എച്ച്ഡിഎൽ കൊളസ്‌ട്രോൾ കൂട്ടാം. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ശരീരഭാരത്തിൽ അഞ്ചു മുതൽ പത്തുശതമാനം വരെ കുറവുവരുത്തുന്നതും എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കും.
- നല്ല കൊളസ്ട്രോൾ ഉയർത്തുന്നതിലും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലും മീനെണ്ണ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് സഹായകമാകുന്നതെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. രക്തത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയര്‍ന്നാല്‍ അത് ഹൃദ്രോഗത്തിന് കാരണമാകും. ട്രൈഗ്ലിസറൈഡുകളുടെ അളവു കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഈ പ്രത്യേക വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ ബെസ്റ്റാണ്…
- പുകവലി, മദ്യം, മധുരപലഹാരങ്ങൾ എന്നിവ ട്രൈഗ്ലിസറൈഡുകളുടെ തോത് ഉയർത്തുമെന്നും പഠനത്തിൽ പറയുന്നു. 28 പുരുഷന്മാരിലും 53 സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ദിവസേനയുള്ള മീനെണ്ണയുടെ ഉപയോഗവും വ്യായാമത്തിന്റെയും സ്വാധീനം ഗവേഷകർ വിലയിരുത്തി.
ഒരു ഗ്രൂപ്പിന് മീനെണ്ണ നൽകുകയും വ്യായാമം ചെയ്യാനും നിർദേശിച്ചു. മീനെണ്ണ കഴിച്ച ഗ്രൂപ്പിന് എച്ച്ഡിഎൽ കൊളസ്ട്രോൾ 11.60 ശതമാനം വർധിച്ചതായി കണ്ടെത്തി. സാൽമൺ മത്സ്യം ആഴ്ച്ചയിൽ രണ്ട് തവണ കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് നടത്തിയ പഠനത്തിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന കൊളസ്ട്രോൾ മൂലമുണ്ടാകുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കൂ
രക്തത്തിൽ കാണപ്പെടുന്ന ഒരിനം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകൾ. ശരീരത്തിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊർജം ട്രൈഗ്ലിസറൈഡായി മാറുന്നു. കൊഴുപ്പു കോശങ്ങളിലാണ് ഇവ ശേഖരിക്കുന്നത്. ഭക്ഷണത്തിന്റെ ഇടവേളകളിൽ ഊർജാവശ്യം നിറവേറ്റണമെങ്കിൽ ഇവ ഹോർമോണുകളുടെ പ്രവർത്തനഫലമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.
- ചെറുമൽസ്യങ്ങൾക്ക് പുറമെ ഓട്സ്, ഫ്ളക്സ് സീഡ്‌സ്, അവക്കാഡോ, ആപ്പിൾ എന്നിവയൊക്കെ നല്ല കൊളസ്ട്രോൾ ഉയർത്തുന്നതിന് നല്ലതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.