Updated on: 27 May, 2022 7:54 PM IST
Bloated stomach

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ വീർത്തപോലെ (Bloating) തോന്നുന്നത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വയര്‍ വീര്‍ക്കുന്നതിന് പുറകില്‍ പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഭക്ഷണ ശീലത്തിലെ പ്രതിസന്ധികളും പുതിയ ശീലങ്ങളും എല്ലാം പലപ്പോഴും വയര്‍ വീര്‍ക്കുന്ന അവസ്ഥക്ക് കാരണമാകുന്നു. എന്നാല്‍ എപ്പോഴും ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥയാണെങ്കില്‍ അതിനെ ചില രോഗലക്ഷണങ്ങളുമായി കണക്കാക്കേണ്ടതാണ്. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ദഹനത്തിന് പൈനാപ്പിൾ പോലൊരു പഴം വേറെയില്ല

മാനസിക സമ്മര്‍ദ്ദം, ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീര്‍ക്കുന്നതിനും വയറിന്റെ കനം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.ഇത് പിന്നീട് നെഞ്ചെരിച്ചില്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം കാരണമാകുന്നു. ഇത്തരത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു സൂചന കൂടിയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍. ഹോര്‍മോണല്‍ ഇംബാലന്‍സ് കൊണ്ടും തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും എല്ലാ പലപ്പോഴും വയറുവീര്‍ക്കല്‍ എന്ന അവസ്ഥ ഉണ്ടാവാം. വയറ് വീർക്കുന്നത് തടയാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നോക്കാം: 

ബന്ധപ്പെട്ട വാർത്തകൾ: തൈര് ഉപയോഗം- അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

* മലബന്ധം ഒഴിവാക്കൂ: മലബന്ധം ഒഴിവാക്കിയാൽ തന്നെ വയർ വീർക്കുന്നതിന് നല്ലൊരു ആശ്വാസം ലഭിക്കും. നാരുകൾ കൂടുതൽ അടങ്ങിയപഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, വെള്ളം എന്നിവ ധാരാളം കഴിക്കുന്നത്‌ വയർ വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

* നടത്തം: ഭക്ഷണത്തിനു ശേഷം നടക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. വയറ്റിനുള്ളിൽ തങ്ങി നിൽക്കുന്ന വായു പുറത്തുവിടാനുള്ള മികച്ച വ്യായാമമാണ് നടത്തം. വേഗത്തിൽ നടക്കുക എന്നുള്ളതാണ് പ്രധാനം.

ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം: കാരണങ്ങൾ, പരിഹാരങ്ങൾ

* നാരങ്ങയും ഇഞ്ചിയും: നാരങ്ങയും ഇഞ്ചിയും അടങ്ങിയ വെള്ളം ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഇഷ്തി സലൂജ പറഞ്ഞു. ഇത് ആൽക്കലൈൻ പിഎച്ച് പ്രോത്സാഹിപ്പിക്കുന്നു. അതുവഴി അസിഡിറ്റിയും വാതക രൂപീകരണവും കുറയ്ക്കുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുകയും മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു.

* ജീരകം വെള്ളം: മല്ലിയും പെരുംജീരകവും കുരുമുളക് പൊടിയും ചേർന്നുള്ള പാനീയം ദഹനപ്രശ്നങ്ങൾ കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ദിവസവും ഭക്ഷണത്തിന് ശേഷം ഇവ ചേർത്ത വെള്ളം കുടിക്കുന്നത് വയറ് വീർക്കുന്നതും തടയുന്നു.

* ഭക്ഷണം ചവച്ചരച്ച് കഴിക്കൂ: വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. വേഗത്തിൽ വാരിവലിച്ചു ഭക്ഷണം കഴിക്കുന്നത്‌ മൂലം ഗ്യാസ് ധാരാളം ഉള്ളിലെത്തും. ഇതും വയർ വീർക്കാൻ കാരണമാകും. അതുകൊണ്ട് പതുക്കെ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാൻ.

English Summary: Here are some tips to help you avoid bloating
Published on: 27 May 2022, 07:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now