Updated on: 11 March, 2022 11:07 AM IST
Here are some tips to help you fall asleep quickly

ശാരീരിക ആരോഗ്യത്തിനും, മനസികാരോഗ്യത്തിനും രാത്രിയിലെ നല്ല ഉറക്കം അനിവാര്യമാണ്, പ്രത്യേകിച്ചും ബിപി, പ്രമേഹം, തുടങ്ങി രോഗമുള്ളവർക്ക്.  എന്നാൽ പലരേയും അലട്ടുന്ന ഒരു ഒരു പ്രശ്‌നമാണ് രാത്രി നല്ല ഉറക്കം കിട്ടുന്നില്ലെന്നുള്ളത്.  അല്‍പം പ്രായമായവര്‍ക്കാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്.  താഴെ പറയുന്ന ടിപ്പുകൾ നിങ്ങളെ ഈ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷിച്ചേക്കാം. 

* വ്യായാമം ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു.  ശരീരത്തിന് നല്ല ആയാസം ലഭിക്കുന്നു എന്നത് തന്നെ ഇതിനുള്ള കാരണം.  വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കുന്നു. അല്‍പനേരം നടന്നാല്‍ തന്നെയും ഗുണം ലഭിയ്ക്കും. കിടന്നാല്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇത് ശീലമാക്കുക തന്നെ വേണം.

ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?

* കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പെങ്കിലുമായി ഭക്ഷണം കഴിയ്ക്കുക. ഇത് നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. ഭക്ഷണം കഴിച്ചയുടന്‍ നമുക്ക് മയക്കം അനുഭവപ്പെടാം. എന്നാല്‍ ഇത് ശരിയ്ക്കും ഉറക്കമല്ല. കാരണം ഭക്ഷണം ദഹിയ്ക്കാനായി തലച്ചോര്‍ അപ്പോഴും സിഗ്നലുകള്‍ നല്‍കുന്നതിനാല്‍ തലച്ചോര്‍ ഉണര്‍ന്നിരിക്കുക കൂടിയാണ്. മാത്രമല്ല, ശരീരത്തിലെ ആന്തരികാവയവങ്ങളും ഉണര്‍ന്നിരിക്കുകയാണ്. മാത്രമല്ല, പുളിച്ചു തികട്ടല്‍, ഗ്യാസ്, അസിഡിറ്റി എന്നിവയെല്ലാം തന്നെ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്

* ശരീരത്തിലെ ടെംപറേച്ചര്‍ ഒന്നോ രണ്ടോ ഡിഗ്രി കുറഞ്ഞിരിയ്ക്കുന്നത് പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കും. എസി പോലുള്ളവ ഗുണം നല്‍കും. ഇതിന് സൗകര്യമില്ലാത്തവര്‍ക്ക്, എസി ഉപയോഗിയ്ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ചെയ്യാവുന്ന കാര്യം കിടക്കുന്നതിന് മുന്‍പായി മേല്‍ കഴുകുക എന്നതാണ്. ഇതിലൂടെ ടെംപറേച്ചര്‍ താഴുന്നു.

ശരീരഭാരം കുറയ്ക്കൽ, നല്ല ഉറക്കം: സ്റ്റാർ ഫ്രൂട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ

* കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഉപയോഗം അവസാനിപ്പിയ്ക്കുക. ഇതും കമ്പ്യൂട്ടര്‍, ടിവി ഉപയോഗവുമെല്ലാം മെലാട്ടനിന്‍ ഉല്‍പാദനത്തിന് തടസം നില്‍ക്കുന്നു. ഇതിലെ ലൈറ്റാണ് കാരണം. ഇത് ഉറക്കം കുറയ്ക്കുന്നു. ലൈറ്റും ഓഫാക്കണം. ഇതു പോലെ ഇഷ്ടമുള്ള പാട്ടോ മറ്റോ കേട്ടു കിടക്കാം. അതായത് മനസിനെ തണുപ്പിയ്ക്കുന്ന തരം കാര്യങ്ങള്‍.

* എല്ലാ ദിവസവും ഒരേ സമയത്ത് കിടന്നുറങ്ങുക. ചിലര്‍ ഒരു ദിവസം 10ന് കിടന്നാല്‍ അടുത്ത ദിവസം 12നാകും ഉറങ്ങുക. ഇത്തരം പല സമയത്തെ ഉറക്കം ഉറങ്ങാന്‍ സാധിയ്ക്കാത്തതിന് പ്രധാന കാരണമാണ്. കാരണം പല സമയത്ത് ഉറങ്ങുന്നത് ശരീരത്തിലെ ബയോളജികല്‍ ക്ലോക്കിനെ തെറ്റിക്കുന്നു. കൃത്യ സമയത്ത് ഉറങ്ങുന്നയാള്‍ക്ക് ആ സമയമാകുമ്പോള്‍ ഉറക്കം വരും. ബയോളജികല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനമാണ് അതിന് കാരണമാകുന്നത്.

* അമേരിക്കന്‍ മിലിട്ടറി ക്യാംപില്‍ പരീക്ഷിച്ച് വിജയിച്ച വഴിയുണ്ട്. കിടക്കുമ്പോള്‍ മലര്‍ന്ന് റിലാക്‌സ് ചെയ്ത് കിടക്കുക. കണ്ണടച്ച് മുഖത്തെ മസിലുകളെ ഇറുക്കി പിടിയ്ക്കുക. മനസിലെ ചിന്തകള്‍ നെറ്റിയിലേക്ക് ആവാഹിക്കുക. മനസില്‍ ഇഷ്ടമുള്ള ഏതെങ്കിലും ചിത്രം കാണുക. ചന്ദ്രനോ നീലാകാശമോ എന്തെങ്കിലും സങ്കല്‍പിച്ച് അതിലേക്ക് നോക്കിക്കിടക്കുന്നതായി സങ്കല്‍പ്പിക്കണം. മനസില്‍ ഇത് കാണണം. ഇത് ചെയ്തിട്ടും ഉറക്കമില്ലെങ്കില്‍ ശരീരത്തിലെ മനസിലുകളും മുഖവും ഒരുപോലെ ടൈറ്റാക്കി പിടിച്ച് ബ്രീത്തിംഗ് വ്യായാമം ചെയ്യുക. അതായത് ശ്വാസം കഴിവതും ഉള്ളിലേയ്‌ക്കെടുത്ത് പതുക്കെ പുറത്തേയ്ക്ക് വിടുക.

English Summary: Here are some tips to help you fall asleep quickly
Published on: 11 March 2022, 10:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now