പാൽ, ജ്യൂസ്, ബ്രെഡ്, പഴങ്ങൾ തുടങ്ങിയ പഞ്ചസാരയോ അന്നജമോ അടങ്ങിയ ഭക്ഷണങ്ങളുമായി നിങ്ങളുടെ വായിലെ ബാക്ടീരിയകൾ കലരുമ്പോഴാണ് പ്ലാക്ക് ഉണ്ടാകുന്നത്. ഈ ബാക്ടീരിയകൾ ഭക്ഷണ പാനീയങ്ങളിലെ കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്ന ആസിഡുകൾ പുറത്തുവിടുന്നു. പല്ലില്‍ പ്ലാക്ക് അടിഞ്ഞ് കൂടുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നമ്മളെ നയിക്കാം. പല്ലിൽ കാണുന്ന പലതരം കറകളും പ്ലാക്കും കളയാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് പങ്ക് വയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Teeth Care Tips: ഈ 4 പഴങ്ങൾ പല്ല് വെളുപ്പിക്കും, മഞ്ഞ നിറം പാടെ ഒഴിവാക്കും!
- 9 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് 4 ടീസ്പൂണ്‍ ഗ്ലിസറില്‍ അല്ലെങ്കിൽ 4-5 തുള്ളി നാരങ്ങ നീര് ചേര്‍ക്കണം. ഇവ നന്നായി മിക്‌സ് ചെയ്തതിന് ശേഷം വായയില്‍ ഒഴിച്ച് പിടിക്കണം. ഇത് ഇറക്കരുത്. കുറച്ച് നേരം ഇത് വായയയില്‍ വെച്ചതിന് ശേഷം നന്നായി കുലുക്കുഴിഞ്ഞ് കഴുകുക. അതിന് ശേഷം പല്ല് ബ്രഷ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ പല്ലില്‍ കറപോലെ അടിഞ്ഞ് കിടക്കുന്ന പ്ലാക്ക് ചെറുതായി പല്ലില്‍ നിന്നും പോകുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. പല്ലില്‍ പുതിയ പ്ലാക്ക് അടിഞ്ഞ് കൂടാതിരിക്കാനും ഇത് സഹായിക്കുന്നു.
പലർക്കും കാണുന്ന ഒരു പ്രശ്‌നമാണ് മഞ്ഞ പല്ലുകൾ. മഞ്ഞ നിറം മാറ്റുന്നതിനും പല്ലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് അടുത്തത്. ഇതിനായി വെളിച്ചെണ്ണയോ അല്ലെങ്കിൽ എള്ളെണ്ണയോ ആവശ്യമാണ്. ഇതിൽ ഏതെങ്കിലും ഒരെണ്ണ എടുത്ത് ഒരു ടീസ്പൂണ്‍ വീതം വായില്‍ ഒഴിച്ചതിന് ശേഷം കുറച്ചു നേരം വായിൽ തന്നെ വയ്ക്കുക. കുറഞ്ഞത് 15 മുതല്‍ 20 മിനിറ്റ് വെക്കണം. അതിന് ശേഷം തുപ്പി കളഞ്ഞ് വായ കഴുകുക. ഇത് വായ നല്ലപോലെ വൃത്തിയാക്കുന്നതിനും കറയും അണുക്കളും നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്.
പല്ലിലെ മഞ്ഞ നിറവും കറയും കളഞ്ഞ് പല്ലിന് നല്ല നിറം ലഭിക്കാൻ ചെറുനാരങ്ങ നല്ലതാണ്. ഇതിനായി ചെറുനാരങ്ങയും ഉപ്പും കൂടി പല്ലില്‍ തേക്കാവുന്നതാണ്. അല്ലെങ്കില്‍ ചെറുനാരങ്ങയുടെ തൊലി എടുത്ത് പല്ലില്‍ തേക്കുന്നതും നല്ലതാണ്. ഇത് കൂടുതല്‍ പല്ലിന് ഗുണം നല്കുന്നു. ഇത് ആഴ്ച്ചയില്‍ രണ്ട് വട്ടം വീതം ചെയ്യുന്നത് പല്ലില്‍ കറയും അണുക്കളും അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്നു. ആഹാരത്തിന് ശേഷം രാത്രിയില്‍ ഇത് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിച്ച് വായ കഴുകുന്നത് വായയില്‍ നിന്നും അഴുക്ക് നീക്കം ചെയ്യുന്നതിനും പല്ലിന് നല്ല നിറം ലഭിക്കുന്നതിനും നല്ലതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളവും ചേര്‍ത്ത് വായയില്‍ 15 മിനിറ്റ് വയ്ക്കുക. അതിന് ശേഷം നന്നായി കുലുക്കുഴിഞ്ഞ് തുപ്പിക്കളയാവുന്നതാണ്. ഇതിന് ശേഷം വായ നന്നായി കഴുകുവാന്‍ മറക്കരുത്. ഇത് ആഴ്ച്ചയില്‍ ഇടയ്ക്ക് ചെയ്യുന്നത് വളരെ നല്ലതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.