Updated on: 9 November, 2023 11:16 PM IST
Here are some ways to keep your brain healthy

മനുഷ്യശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന മര്‍മ്മ പ്രധാന കേന്ദ്രമാണ് തലച്ചോര്‍. നമ്മുക്ക് ഒരു ചെറുവിരൽ അനക്കണമെങ്കിൽ പോലും തലച്ചോറിൻറെ സഹകരണം ആവശ്യമാണ്.  പക്ഷെ തലച്ചോറിൻറെ  ആരോഗ്യം ആരും അത്ര ശ്രദ്ധിക്കാറില്ല.  പതിവായുള്ള ചെറിയൊരു അശ്രദ്ധ പോലും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം. നമ്മുടെ  ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ  തലച്ചോറിൻറെ  ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.

- പ്രഭാതഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ എത്ര തിരക്കാണെങ്കിലും പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക.

- എപ്പോഴുമുള്ള ഉറക്കമില്ലായ്മ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും. ഒരു ദിവസത്തെ മാനസിക, ശാരീരിക സമ്മര്‍ദം നീക്കുന്നതിനും പിരിമുറുക്കം ഒഴിവാക്കി ശരീരത്തിന് പുതുജീവന്‍ നല്‍കുന്നതും ഉറക്കം തന്നെയാണ്. കൃത്യമായ ദൈര്‍ഘ്യമുള്ള ഉറക്കം ഉറപ്പാക്കുക വഴി തലച്ചോറിൻറെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.

- പഞ്ചസാരയുടെ ഉയര്‍ന്ന ഉപയോഗം നമ്മുടെ പൊതുവെയുള്ള ആരോഗ്യം നശിപ്പിക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെങ്കിലും ഇത് പലരും കൂട്ടാക്കാറില്ല. ഉയര്‍ന്ന അളവില്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് തലച്ചോറിൻറെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നു.  അധിക പഞ്ചസാര ശരീരത്തെ പോഷകഗുണമുള്ള ഘടകങ്ങളെ സ്വീകരിക്കുന്നതിൽ നിന്ന് തടസമാക്കും. ഇത് തലച്ചോറിന്റെ വികസനത്തില്‍ ക്രമഭംഗമുണ്ടാക്കും.

- അമിത ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുകയും ഇത് മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.  കൂടാതെ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍ അപകടകരമായ രീതിയില്‍ കട്ടിയാവുകയും ചെയ്യും.

- തലച്ചോറിൻറെ ആരോഗ്യത്തെ ദിനംപ്രതി ക്ഷയിപ്പിക്കുന്ന ഏറ്റവും വലിയ ദുശീലങ്ങളിലൊന്നാണ് പുകവലി. തലച്ചോറിന്റെ കോശങ്ങള്‍ ചുരുങ്ങിപോകാനും ഇതുവഴി ഒര്‍മ്മക്കുറവ് പോലുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: അപകടകാരിയായ വെളുത്ത പഞ്ചസാരയ്ക്കു പകരം തേങ്ങാ പഞ്ചസാര കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ

- പലരുടെയും ശീലമായ മുഖം മൂടിയുള്ള ഉറക്കം തലച്ചോറിനും ശരീരത്തിനും നന്നല്ല.   ഉറങ്ങുമ്പോള്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ സ്വീകരിക്കുന്നതിന് ഈ ശീലം തടസം സൃഷ്ടിക്കും. തല മൂടിപ്പുതക്കുന്നത് കൊണ്ട് തന്നെ ശരീരം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഉയര്‍ന്ന അളവില്‍ ശ്വസിക്കുന്നതിനും കാരണമാകും.

- അന്തരീക്ഷ മലിനീകരണമാണ്‌ മറ്റൊരു കാരണം. പുറത്തിറങ്ങുമ്പോള്‍ മുഖംമറക്കുക എന്നതാണ് മലിനീകരണത്തില്‍ നിന്നും രക്ഷ നേടുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. കൂടുതല്‍ സമയം മലിനമായ വായു ശ്വസിക്കുന്നത് ശരീരത്തിനും തലച്ചോറിനും ആവശ്യമായ ഓക്സിജന്‍ സ്വീകരിക്കുന്നതിന് തടസമാകും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.

- രോഗാവസ്ഥയിലും ജോലി ചെയ്യുന്നത്  ആരോഗ്യത്തെ ബാധിക്കാം.  രോഗാവസ്ഥയിലെങ്കിലും അധ്വാനം കുറക്കുന്നതാണ് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്. മറിച്ചാണെങ്കില്‍ തലച്ചോറിന്റെ കാര്യക്ഷമത കുറയാന്‍ ഇടയാക്കും.

തലച്ചോറിൻറെ നല്ല ആരോഗ്യത്തിന് സംവാദങ്ങള്‍ ചെയ്യുന്നത് നല്ലതാണ് പ്രത്യേകിച്ചും ബുദ്ധിപരമായ സംവാദങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും കരുത്ത് പകരുകയും ചെയ്യും.  തലച്ചോറിന് ഉന്മേഷം പകരുന്ന ചിന്തകള്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രധാനഘടകങ്ങളിലൊന്നാണ്. തലച്ചോറിനുള്ള വ്യായാമം കൂടിയാണിത്.

English Summary: Here are some ways to keep your brain healthy
Published on: 09 November 2023, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now