നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് ഗ്രാമ്പൂ. പല്ലുവേദനയ്ക്കും ഓറല്‍ ഹെല്‍ത്ത് നിലനിര്‍ത്താനും ഗ്രാമ്പു ഉപയോഗിക്കുന്നു. കഫക്കെട്ട് കുറയ്ക്കാന്‍ ആവി പിടിക്കുമ്പോള്‍ അതില്‍ രണ്ട് ഗ്രാമ്പൂ ചേര്‍ക്കുന്നത് കഫം വേഗത്തില്‍ ഇളകി വരുന്നതിന് സഹായിക്കും. വായ് നാറ്റം കുറയ്ക്കാനും ഗ്രാമ്പൂ ഉപയോഗിക്കുന്നു. ഇത് വായയില്‍ ഇട്ട് ചവച്ചരയ്ക്കുമ്പോൾ ലഭിക്കുന്ന നീരാണ് കൂടുതല്‍ ഗുണം നല്‍കുക.
പെട്ടെന്ന് ചവച്ചരച്ച് വിഴുങ്ങിയാൽ ഗ്രാമ്പൂവിന്റെ ഗുണം ലഭിക്കില്ല. ദിവസം ഒന്നോ രണ്ടോ ഗ്രാമ്പൂ വീതം വായയില്‍ ഇട്ട് ചവച്ചരയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അകറ്റുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
- പല്ലുവേദന, പല്ലിന് കേട് വരുന്നത് എന്നിവ തടഞ്ഞ് ഓറല്‍ ഹെല്‍ത്ത് നല്ല ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ഗ്രാമ്പൂ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: രുചിയും മണവും മാത്രമല്ല, ഗ്രാമ്പൂവിന്റെ ഗുണങ്ങൾ അതിശയിപ്പിക്കും
- മദ്യപാനവും പുകവലിയും കുറയ്ക്കാനും അതിനോടുള്ള അഡിക്ഷന്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
- ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്.
- ഫംഗല്‍ ഇന്‍ഫക്ഷന്‍ മാറ്റാൻ ഉപയോഗിക്കുന്നു
- ഛര്‍ദ്ദിക്കാന്‍ വരുന്നത് മാറ്റിയെടുക്കാനും ഇത് സഹായിക്കും.
ഗ്രാമ്പൂവിന്റെ ജ്യൂസില്‍ യൂജിനോള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അനസ്‌തെറ്റിക്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് നിങ്ങളുടെ ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.