Updated on: 27 February, 2021 5:15 PM IST
Hibiscus
കേരളത്തിൽ പരക്കെ കാണുന്ന
 ഒരു പൂവാണ് ചെമ്പരത്തിപ്പൂവ്.ചെമ്പരത്തിപ്പൂ ചെവിയിൽ വയ്ക്കുക എന്നുള്ളത് ഭ്രാന്തിനെ സൂചിപ്പിക്കാൻ പറയുന്നത് ആണെങ്കിലും ഇത് തികച്ചും ഔഷധഗുണമുള്ള ഒരു പൂവാണ് . പല നിറങ്ങളിലും ഈ പൂ കാണപ്പെടാറുണ്ട് .എന്നാലും ചുവന്ന ചെമ്പരത്തി തന്നെയാണ് ചെമ്പരത്തി എന്ന പേര് കേൾക്കുമ്പോൾ പലരുടെ മനസിലും ഓടിയെത്താറ്. ഇനി ഇതിൻറെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
തലമുടിയുടെ ആരോഗ്യത്തോടെ ബന്ധപ്പെട്ടാണ് ചെമ്പരത്തി കൂടുതലും കേട്ടു വരാറുള്ളത്. ചെമ്പരത്തി ഇല താളി മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല തലയിലെ താരൻ അകറ്റാനും ഇത് ഫലപ്രദമാണ്.തലമുടിയുടെ കറുപ്പ് നില നിർത്താൻ ചെമ്പരത്തി പൂ മൊട്ടുകൾ എണ്ണയിലിട്ട് ഉപയോഗിച്ചാൽ മതി. പേൻ ശല്യം മാറ്റാൻ രാത്രി കിടക്കുമ്പോൾ ചെമ്പരത്തിപ്പൂ തലയിൽ കെട്ടിവെച്ച് കിടന്നാൽ മതി.
ചെമ്പരത്തിപ്പൂ കൂടുതലും സ്ത്രീകളിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോന്നതാണ്. വെള്ളപോക്കിനും അമിത രക്തസ്രാവത്തിനും ചെമ്പരത്തിപ്പൂ കഴിക്കുന്നത് ഉത്തമമാണ്. രാവിലെ എഴുന്നേറ്റ ഉടനെ അഞ്ചോ ആറോ പൂവിൻറെ ഇതളുകൾ ചവച്ച് തിന്നു വെള്ളം കുടിച്ചാൽ വെള്ളപോക്ക് മാറിക്കിട്ടും.രക്തസ്രാവത്തിന്റെ കാര്യത്തിലാണെങ്കിൽ രണ്ടോ മൂന്നോ പൂവിതളുകൾ നെയ്യിൽ വഴറ്റി കഴിച്ചാൽ മതിയാകും. കടുത്ത രോഗാവസ്ഥയ്ക്ക് 40 ദിവസം രണ്ടോ മൂന്നോ പൂക്കളുടെ ഇതളുകൾ കഴിച് പാൽ കുടിക്കുക എന്നുള്ളതാണ് പ്രതിവിധി. ഇടുപ്പു വേദന നടുവേദന രക്തക്കുറവ് എന്നിവയും ഇതുകൊണ്ട് മാറിക്കിട്ടും.
ഗർഭപാത്ര സംബന്ധമായ തകരാറുകൾ മൂലവും ഗർഭധാരണം നടക്കാത്ത യുവതികൾക്കും പ്രായമായിട്ടും ഋതു മതിയാകാത്ത പെൺകുട്ടികൾക്കും ചെമ്പരത്തിപ്പൂ മോരിൽ കലക്കി ദിവസവും കുടിക്കാൻ കൊടുത്താൽഗർഭപാത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരുന്നതാണ്.അതുപോലെതന്നെ ആർത്തവസംബന്ധമായ അടിവയർ വേദന  തലവേദന മയക്കം കം തുടങ്ങിയവ മാറികിട്ടാൻ ചെമ്പരത്തിപൂ നിഴലിൽ ഉണക്കി പൊടിച്ചു കഷായമായി കൊടുത്താൽ മതി.

അഞ്ചു പൂക്കൾ 48 ദിവസം പുരുഷന്മാർ കഴിക്കുകയാണെങ്കിൽ ലൈംഗിക ബലഹീനത നീങ്ങി കിട്ടും. കുട്ടികളാണ് ചെമ്പരത്തിപ്പൂക്കൾ കഴിക്കുന്നതെങ്കിൽ  അവരുടെ ഓർമ്മശക്തി വർദ്ധിക്കുകയും കൂർമബുദ്ധി ആകുകയും ചെയ്യും. മകരന്തം നീക്കി വേണം കുട്ടികൾക്ക് ചെമ്പരത്തിപ്പൂ  നൽകാൻ

ചെമ്പരത്തിപ്പൂവ് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ ക്ഷീണം മാറി കിട്ടും.രക്തസമ്മർദ്ദം കുറയ്ക്കാൻ ഇതിൻറെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി.സ്ഥിരമായി കുടിക്കുകയാണെങ്കിൽ രക്തത്തിലുള്ള കൊഴുപ്പിനെ അലിയിച്ച് കളയാനും ഇതിനാകും.
Hibiscus is a flower that has many medicinal qualities. It is a medicine for almost all gyno problems. It can give health to hair. It is also good for removing dandruff. It can purify blood and reduce blood pressure.
English Summary: Hibiscus is a medicinal flower
Published on: 27 February 2021, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now